ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗ്

By Web TeamFirst Published Apr 5, 2019, 12:16 PM IST
Highlights


നിഫ്റ്റി 11 പോയിന്‍റ് ഉയർന്ന് 11,617 ലാണ് വ്യാപാരം. വിനിമയ  വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 22 പൈസ. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ തുടങ്ങിയെങ്കിലും നിലവിൽ ഫ്ലാറ്റ് ട്രേഡിംഗാണ് നടക്കുന്നത്. മെറ്റൽ, ഐടി ഓഹരികളിൽ നേട്ടം പ്രകടമാണ്. സെൻസെക്സ് 34 പോയിന്‍റ് ഉയർന്ന് 38,722 ലെത്തി.

നിഫ്റ്റി 11 പോയിന്‍റ് ഉയർന്ന് 11,617 ലാണ് വ്യാപാരം. വിനിമയ  വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 22 പൈസ. സിപ്ലാ, ബജാജ് ഫിനാന്‍സ്, വിപ്രോ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ടാറ്റാ മോട്ടോഴ്സ്,സ്റ്റേറ്റ് ബാങ്ക്, ബ്രിട്ടാണിയ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.
 

click me!