ഇന്ത്യയിൽ കണ്ണുവച്ച് വി​ദേശ നിക്ഷേപകർ: 2021 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ സജീവമായി എഫ്പിഐകൾ

Web Desk   | Asianet News
Published : Jan 24, 2021, 07:15 PM ISTUpdated : Jan 24, 2021, 07:20 PM IST
ഇന്ത്യയിൽ കണ്ണുവച്ച് വി​ദേശ നിക്ഷേപകർ: 2021 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ സജീവമായി എഫ്പിഐകൾ

Synopsis

"ആഗോള പണലഭ്യത ഉയരുന്നത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിൽ കൂടുതൽ നിക്ഷേപത്തിന് പ്രേരകമാകും"

മുംബൈ: ആഗോള തലത്തിൽ പണലഭ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപണികളിലെ വിദേശ പോർട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) ജനുവരിയിൽ ഇതുവരെ 18,456 കോടി രൂപയായി ഉയർന്നു.

ഡിപോസിറ്ററികളുടെ കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ 24,469 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു. ജനുവരി 1 മുതൽ 22 വരെ ബോണ്ട് വിപണിയിൽ നിന്ന് 6,013 കോടി രൂപ പിൻവലിക്കുകയും ചെയ്തു. അവലോകന കാലയളവിലെ മൊത്തം അറ്റ നിക്ഷേപം 18,456 കോടി രൂപയാണ്.

"ആഗോള പണലഭ്യത ഉയരുന്നത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിൽ കൂടുതൽ നിക്ഷേപത്തിന് പ്രേരകമാകും, ”ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിൻ പറഞ്ഞു. സാമ്പത്തിക വീണ്ടെടുക്കൽ പോസ്റ്റ് ലോക്ക്ഡൗൺ അവസ്ഥയിൽ പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന സൂചനകളുണ്ടെന്നും അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

നിലവിലെ ആ​ഗോള സാഹചര്യങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്ന ഇടമാക്കി ഇന്ത്യയെ മാറ്റുന്നത് തുടരുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. മറ്റ് വളർന്നുവരുന്ന വിപണികളും മികച്ച രീതിയിൽ എഫ്പിഐ നിക്ഷേപം നേടിയെടുക്കുന്നതായി കൊട്ടക് സെക്യൂരിറ്റീസിലെ ഫണ്ടമെന്റൽ റിസർച്ച് വിഭാ​ഗം മേധാവി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റുസ്മിക് ഓസ പറഞ്ഞു.

ഇന്തോനേഷ്യ (800 മില്യൺ യുഎസ് ഡോളർ), ദക്ഷിണ കൊറിയ (320 മില്യൺ യുഎസ് ഡോളർ), തായ്‍വാൻ (2.3 ബില്യൺ യുഎസ് ഡോളർ), തായ്ലാൻഡ് (113 മില്യൺ യുഎസ് ഡോളർ) എന്നിവയാണ് ഈ മാസം ഇതുവരെ പോസിറ്റീവ് എഫ്പിഐ പ്രവാഹം ലഭിച്ച പ്രധാന വിപണികൾ.
 

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍