ഇടിവ് നേരിട്ട് ആദ്യ പത്ത് ദിനങ്ങള്‍, വിദേശ നിക്ഷേപം പുറത്തേക്ക് പോയി !

By Web TeamFirst Published Jan 13, 2020, 12:51 PM IST
Highlights

ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്. 

മുംബൈ: അമേരിക്കയും ഇറാനും തമ്മിലുളള യുദ്ധസമാന പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപം വലിയ തോതില്‍ പുറത്തേക്ക് പോയി. ജനുവരി ഒന്ന് മുതല്‍ പത്ത് വരെയുളള കണക്കുകള്‍ പ്രകാരം വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ആകെ 2,415 കോടി രൂപയുടെ കുറവ് ഇന്ത്യന്‍ മൂലധന വിപണിയിലുണ്ടായി.  

ഏറ്റവും പുതിയ ഡിപ്പോസിറ്ററി ഡേറ്റ പ്രകാരം എഫ്പിഐകള്‍ 777 കോടി രൂപ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപിച്ചു. ജനുവരി ഒന്ന് മുതല്‍ പത്ത് വരെ 3,192.7 കോടി രൂപ എഫ്പിഐകള്‍ പിന്‍വലിച്ചു. ഇതോടെ ആകെ പുറത്തേക്ക് പോയ എഫ്പിഐ നഷ്ടം 2,415.7 കോടി രൂപയായി.

അമേരിക്ക- ഇറാന്‍ പ്രതിസന്ധിക്ക് അയവ് വന്നതോടെ വീണ്ടും വിദേശ നിക്ഷേപ തോത് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്, ഇത് വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപ വരവ് വര്‍ധിപ്പിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. 
 

click me!