സെന്‍സെക്സ് 300 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റി 11,650 ന് താഴേക്ക്

By Web TeamFirst Published Apr 22, 2019, 2:40 PM IST
Highlights

ഭാരത് പെട്രോളിയം, യെസ് ബാങ്ക്, ഇന്ത്യ ഓയില്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. 

മുംബൈ: അവധിയ്ക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യ ഓഹരി വിപണി നഷ്ടത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 312.73 പോയിന്‍റ് ഇടിഞ്ഞ് 38,827.55 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 106.80 പോയിന്‍റ് ഇടിഞ്ഞ് 11,646 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഭാരത് പെട്രോളിയം, യെസ് ബാങ്ക്, ഇന്ത്യ ഓയില്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. എന്‍എസ്ഇയില്‍ ജെറ്റ് എയര്‍വേസ് ഓഹരികള്‍ 23.17 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

click me!