നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി: നിഫ്റ്റി 11,600 ന് മുകളില്‍

By Web TeamFirst Published Mar 29, 2019, 12:28 PM IST
Highlights

592 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 203 ഓഹരികൾ നഷ്ടത്തിലായി. 50 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐഒസി, ഇന്ത്യ ബുള്‍സ് ഹൗസിംഗ്, ഹിന്താല്‍ക്കോ, വിപ്രോ, ടെക് മഹീന്ദ്ര, ബിപിസിഎല്‍, കാന്‍ ഫിന്‍ ഹോംസ്, വോഡഫോണ്‍- ഐ‍ഡിയ, ജെറ്റ് എയര്‍വേസ്, തുടങ്ങിയ ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. 

മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 11,600 ന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 171 പോയിന്റും നിഫ്റ്റി  49 പോയിന്റും നേട്ടത്തോടെയാണ് ഇന്ന് തുടങ്ങിയത്. 

592 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 203 ഓഹരികൾ നഷ്ടത്തിലായി. 50 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. ഐഒസി, ഇന്ത്യ ബുള്‍സ് ഹൗസിംഗ്, ഹിന്താല്‍ക്കോ, വിപ്രോ, ടെക് മഹീന്ദ്ര, ബിപിസിഎല്‍, കാന്‍ ഫിന്‍ ഹോംസ്, വോഡഫോണ്‍- ഐ‍ഡിയ, ജെറ്റ് എയര്‍വേസ്, തുടങ്ങിയ ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. 

ആക്സിസ് ബാങ്ക്, ഇന്‍സ് ഇന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മെറ്റൽ, ഊർജം, ഇൻഫ്ര, ഐടി, ഫാർമ, ഓട്ടോ തുടങ്ങിയ മേഖലകളിലെല്ലാം ഓഹരികൾ നേട്ടത്തിലാണ്.

click me!