ആദ്യ മണിക്കൂറില്‍ നേട്ടത്തിലേക്ക് ഉയര്‍ന്ന് സെന്‍സെക്സ്: മാരുതി സുസുക്കി, ഐസിഐസിഐ ഓഹരികള്‍ നേട്ടത്തില്‍

By Web TeamFirst Published Sep 26, 2019, 10:26 AM IST
Highlights

413 ഓഹരികൾ നേട്ടത്തിവും 136 ഓഹരികൾ നഷ്ടത്തിലും 25 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. 

മുംബൈ: രണ്ട്  ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിലെ വ്യാപാരത്തില്‍ ഉണർവ്. സെൻസെക്സ് 350 പോയിന്റോളം നേട്ടം ആദ്യമണിക്കൂറുകളിൽ തന്നെയുണ്ടാക്കി. സെൻസെക്സ് 0.84 ശതമാനവും നിഫ്റ്റി 0.92 ശതമാനവും നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

413 ഓഹരികൾ നേട്ടത്തിവും 136 ഓഹരികൾ നഷ്ടത്തിലും 25 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ ഇപ്പോൾ മുൻനിരയിലാണ്. ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നീവ ഇന്ന് നഷ്ടത്തിലായ ഓഹരികളാണ്. 

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിൽ പരിഹാരശ്രമങ്ങൾ ഉടനുണ്ടാകുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ആഗോളവിപണിയിൽ ഉണർവ് പകർന്നത്. ഓട്ടോ, മെറ്റൽ, എഫ്എംസിജി, ഊർജ്ജം, ഐടി, ഇൻഫ്ര, ഫാർമ മേഖലകളാണ് ഇന്ന് നേട്ടത്തിലായത്. മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകളും ഇന്ന് നേട്ടം പ്രകടമാക്കുന്നുണ്ട്.

click me!