നഷ്ടത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ കുതിച്ചുകയറി ഇന്ത്യന്‍ ഓഹരി വിപണി

By Web TeamFirst Published May 2, 2019, 12:08 PM IST
Highlights

ബാങ്കിങ്, സാമ്പത്തിക സേവന രംഗം, ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ സ്റ്റോക്കുകള്‍ തുടങ്ങിയവ നേട്ടത്തിലാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

മുംബൈ: രാവിലെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് കുതിച്ചുയര്‍ന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 306.96 പോയിന്‍റ് ഉയര്‍ന്ന് 39,189.95 ലാണിപ്പോള്‍ മുന്നേറുന്നത്. 0.79 ശതമാനമാണ് നേട്ടം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗില്‍ നിന്ന് 41.15 പോയിന്‍റ് ഉയര്‍ന്ന് 11,789.30 തിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

ബാങ്കിങ്, സാമ്പത്തിക സേവന രംഗം, ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ സ്റ്റോക്കുകള്‍ തുടങ്ങിയവ നേട്ടത്തിലാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. നിഫ്റ്റിയില്‍ യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രാ ടെല്‍, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

click me!