തുടക്കത്തില്‍ പതറി, പിന്നെ കുതിച്ചുകയറി; ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുന്നു

By Web TeamFirst Published May 13, 2019, 12:31 PM IST
Highlights

നിഫ്റ്റിയില്‍ 50 ഓഹരികളില്‍ 23 എണ്ണം നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രാടെല്‍, ടെക് മഹീന്ദ്ര, ഐടിസി, സ്റ്റേറ്റ് ബാങ്ക്, ടിസിഎസ് ഓഹരികള്‍ ലാഭത്തിലാണ്. 
 

മുംബൈ: അവധി ദിനത്തിന് ശേഷം നഷ്ടത്തോടെ തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് കുതിച്ചുകയറി. നിലവില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 264.57 പോയിന്‍റ് ഉയര്‍ന്ന് 37,583.57 ലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. നിഫ്റ്റി സൂചിക 21.3 പോയിന്‍റ് ഉയര്‍ന്ന് 11,300.20 ലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 28.31 പോയിന്‍റ് ഉയര്‍ന്നെങ്കിലും പിന്നീട് 20.2 പോയിന്‍റ് ഇടിയുകയാണുണ്ടായത്. എന്നാല്‍, 10.17 ഓടെ വിപണി വീണ്ടും ഉണര്‍ന്നു. 94.75 പോയിന്‍റ് നേട്ടത്തില്‍ 37,557.74 എന്ന നിലയിലെത്തി. നിഫ്റ്റിയില്‍ 13.50 പോയിന്‍റ് ഉയര്‍ന്ന് 11,292.40 ലേക്കും 10.15 ഓടെ ഉയര്‍ന്നു.

നിഫ്റ്റിയില്‍ 50 ഓഹരികളില്‍ 23 എണ്ണം നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രാടെല്‍, ടെക് മഹീന്ദ്ര, ഐടിസി, സ്റ്റേറ്റ് ബാങ്ക്, ടിസിഎസ് ഓഹരികള്‍ ലാഭത്തിലാണ്. 
 

click me!