ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗ്

By Web TeamFirst Published May 10, 2019, 11:46 AM IST
Highlights

ഏഷ്യൻ പെയിന്റ്സ്, വോൾട്ടാസ്, ഐഒസി, വിപ്രോ, എച്ച്സിഎല്‍ ടെക്, ഇൻഫോസിസ്, മഹാനഗർ ഗ്യാസ്, എന്നിവയാണ് നഷ്ടം നേരിട്ടത്. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗ്. സെൻസെക്സ് 138 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 31 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം ഇന്ന് തുടങ്ങിയത്. എന്നാൽ, പിന്നീട് നഷ്ടത്തിലേക്ക് വിപണി നീങ്ങി. 457 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 181 ഓഹരികൾ നഷ്ടം നേരിട്ടു. 22 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. 

ഏഷ്യൻ പെയിന്റ്സ്, വോൾട്ടാസ്, ഐഒസി, വിപ്രോ, എച്ച്സിഎല്‍ ടെക്, ഇൻഫോസിസ്, മഹാനഗർ ഗ്യാസ്, എന്നിവയാണ് നഷ്ടം നേരിട്ടത്. ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ആര്‍ഐഎല്‍, എസ്ബിഐ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, എന്നിവ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളാണ്. 

ഐടി, എഫ്എംസിജി ഓഹരികൾ നേരിയ മുന്നേറ്റത്തിലാണ്. മെറ്റൽ, ഫാർമ, ഓട്ടോ, ബാങ്കിംഗ് ഓഹരികളും നേട്ടത്തിലാണ് ഇന്ന് തുടരുന്നത്. വിനിമയനിരക്കിൽ ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 70.05 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം.
 

click me!