ഐആര്‍സിടിസി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്, ഓഹരികളുടെ മുഖവില ഈ നിരക്കില്‍

By Web TeamFirst Published Aug 23, 2019, 10:40 AM IST
Highlights

ഓഹരി വില്‍പ്പനയിലൂടെ 500 മുതല്‍ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയില്‍ രണ്ടു കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വില്‍പ്പനയിലൂടെ 500 മുതല്‍ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയില്‍ രണ്ടു കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 

ഇതിനായി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു. ഐ.ഡി.ബി.ഐ കാപിറ്റല്‍ മാര്‍കറ്റ് ആന്‍റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

click me!