ഐആര്‍സിടിസി ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും, വന്‍ പ്രതീക്ഷയില്‍ നിക്ഷേപകര്‍

By Web TeamFirst Published Oct 14, 2019, 10:24 AM IST
Highlights

ഐപിഒയ്ക്ക് 112 ഇരട്ടി അപേക്ഷകരാണ് ലഭിച്ചത്. ഐആര്‍സിടിസിക്ക് മാത്രമാണ് തീവണ്ടികളില്‍ ഭക്ഷണ വിതരണം ചെയ്യാനും സ്റ്റേഷനുകളിലും തീവണ്ടികളിലും കുപ്പിവെള്ളം വില്‍ക്കാനും അനുമതിയുണ്ടായുളളത്.

മുംബൈ: പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. മുംബൈ ഓഹരി വിപണിയിലും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഒരേസമയം ഐആര്‍സിടിസി ലിസ്റ്റ് ചെയ്യും.

ഐആര്‍സിടിസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വന്‍ വിജയമായിരുന്നു. മൊത്തം 650 കോടി രൂപ നേടിയെടുക്കുകയായിരുന്നു ഓഹരി വില്‍പ്പനയിലൂടെ ഐആര്‍സിടിസി ലക്ഷ്യമിട്ടത്. 10 രൂപ മുഖവില നിശ്ചയിച്ചിരുന്ന ഓഹരി ഒന്നിന് സൂചിത വിലയായി ലഭിച്ചത് 315- 320 രൂപ വരെയാണ് ഓഹരികള്‍ അലോട്ട് ചെയ്തത് 320 രൂപയ്ക്കും.

ഐപിഒയ്ക്ക് 112 ഇരട്ടി അപേക്ഷകരാണ് ലഭിച്ചത്. ഐആര്‍സിടിസിക്ക് മാത്രമാണ് തീവണ്ടികളില്‍ ഭക്ഷണ വിതരണം ചെയ്യാനും സ്റ്റേഷനുകളിലും തീവണ്ടികളിലും കുപ്പിവെള്ളം വില്‍ക്കാനും അനുമതിയുണ്ടായുളളത്.
 
click me!