ആറ് മാസത്തിനുള്ളില്‍ വാട്‌സ്ആപ്പും ജിയോ മാര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കും; റിപ്പോര്‍ട്ട്

By Web TeamFirst Published Jan 18, 2021, 11:00 PM IST
Highlights

രാജ്യത്തെ 200 ഓളം നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് റിലയന്‍സിന്റെ ശ്രമം. ഓര്‍ഡര്‍ ചെയ്താല്‍ ഉടനടി സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്.
 

മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോ മാര്‍ട്ടിനെ ആറ് മാസത്തിനുള്ളില്‍ റിലയന്‍സ് വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്താകമാനം തങ്ങളുടെ റീടെയ്ല്‍ ഗ്രോസറി ബിസിനസിനെ വ്യാപിപ്പിക്കാനാണ് റിലയന്‍സ് നീക്കമെന്ന് മിന്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഡിജിറ്റല്‍ വിപണിയിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ശ്രമം. 26 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളില്‍ നിന്ന് സമാഹരിച്ചാണ് റിലയന്‍സ് മുന്നോട്ട് പോകുന്നത്. ആമസോണിനും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടിനുമെല്ലാം വലിയ വെല്ലുവിളിയാകും ജിയോ മാര്‍ട്ടിന്റെ വരവ്.

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ജിയോ മാര്‍ട്ടുമായി വാട്‌സ്ആപ്പ് വഴി ബന്ധിപ്പിക്കാനാവുമെന്നതാണ് റിലയന്‍സിന് നേട്ടമാവുക. വാട്‌സ്ആപ്പിന് 400 ദശലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി 5.7 ബില്യണ്‍ ഡോളറാണ് ഫെയ്‌സ്ബുക് നിക്ഷേപിച്ചിരിക്കുന്നത്.

രാജ്യത്തെ 200 ഓളം നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് റിലയന്‍സിന്റെ ശ്രമം. ഓര്‍ഡര്‍ ചെയ്താല്‍ ഉടനടി സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ വരവ് ജിയോയുടെ ടെലികോം രംഗത്തേക്കുള്ള കടന്നുവരവ് പോലെ വന്‍ ഇളവുകളുടേതും ഡിസ്‌കൗണ്ടുകളുടേതുമാകുമെന്നാണ് വിലയിരുത്തല്‍.
 

click me!