ജോയ് ആലുക്കാസ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു, ഓഹരി വിൽപ്പന അടുത്ത വർഷമെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 2, 2021, 8:15 PM IST
Highlights

കമ്പനി നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് പദ്ധതിയിടുന്നത്.

മുംബൈ: കേരളത്തിലെ പ്രമുഖ ജ്വല്ലറി ​ഗ്രൂപ്പായ ജോയ് ആലുക്കാസ് ഓഹരി വിപണിയിലേക്ക്. ഇതിന് മുന്നോടിയായി കമ്പനി പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) 400 മില്യൺ ഡോളർ ധനസമാഹരണം നടത്താൻ പദ്ധതിയിടുന്നതായി ദേശീയ മാധ്യമ റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യപാദത്തിൽ ജോയ് ആലുക്കാസ് ഐപിഒ ഉണ്ടായേക്കുമെന്ന് പ്രമുഖ മാധ്യമമായ ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്യുന്നു

കമ്പനി നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് പദ്ധതിയിടുന്നത്. 11 രാജ്യങ്ങളിലായി 130 ജ്വല്ലറി ഷോറൂമുകൾ കമ്പനിക്ക് പ്രവർത്തിപ്പിക്കുന്നു. “ഫണ്ട് സ്വരൂപിക്കുന്നതിനുള്ള വിവിധ അവസരങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു. ഞങ്ങൾ ഒന്നും അന്തിമമാക്കിയിട്ടില്ല,” സിഇഒ ബേബി ജോർജ് പറഞ്ഞതായി ബ്ലൂംബെർ​ഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്കാർ സ്വർണ്ണത്തെ കേവലം ആഭരണം എന്നതിനേക്കാൾ ഒരു നിക്ഷേപമായിക്കൂടിയാണ് കരുതുന്നത്. അതിനാൽ വ്യവസായത്തിന് വൻ വളർച്ചയാണ് സാമ്പത്തിക വിദ​ഗ്ധർ പ്രവചിക്കുന്നത്. കല്യാൺ ജ്വല്ലേഴ്സ്, ടാറ്റ ഗ്രൂപ്പിന്റെ ടനിഷ്ക് തുടങ്ങിയവരാണ് വിപണിയിലെ കമ്പനിയുടെ പ്രധാന എതിരാളികൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!