കശ്മീര്‍ പ്രതിസന്ധി: മൂല്യം ഇടിഞ്ഞ് രൂപ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

By Web TeamFirst Published Aug 5, 2019, 11:26 AM IST
Highlights

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണിയിലെ തകർച്ചയും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. 183 ഓഹരികൾ നേട്ടത്തിലും 720 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. 36 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണിയിലെ തകർച്ചയും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളിലാകുന്നത്. 

click me!