രൂപയ്ക്ക് പ്രിയം ലണ്ടന്‍, സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയുടെ സ്വന്തം മുംബൈ !

By Web TeamFirst Published Sep 18, 2019, 4:40 PM IST
Highlights

ഈ ആഴ്ച പുറത്തുവന്ന ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ ഏറ്റവും പുതിയ സർവേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ മറികടന്ന് ലണ്ടൻ ഇന്ത്യന്‍ രൂപ ട്രേഡ് ചെയ്യുന്നതിനുള്ള മികച്ച കേന്ദ്രമായി മാറി. മുംബൈ വിപണിയെ കൂടുതൽ മത്സരക്ഷമമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്.

യുകെയിൽ രൂപയുടെ ശരാശരി ദൈനംദിന വ്യാപാരം ഏപ്രിലിൽ 46.8 ബില്യൺ ഡോളറായി ഉയർന്നു, 2016 ലേതിനെക്കാള്‍ അഞ്ച് മടങ്ങ് വര്‍ധനയാണ് രൂപയുടെ വ്യാപാരത്തില്‍ ലണ്ടന്‍ കൈവരിച്ചിരിക്കുന്നത്. 2016 ൽ 8.8 ബില്യൺ ഡോളറായിരുന്നു വ്യാപാരം. ഈ ആഴ്ച പുറത്തുവന്ന ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ ഏറ്റവും പുതിയ സർവേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. ഇന്ത്യയിൽ ഇത് 34.5 ബില്യൺ ഡോളർ മാത്രമാണ്.

വിദേശ വിപണി വളരുന്ന വലുപ്പത്തിന് അനുസൃതമായി, ഇന്ത്യയിലെ സർക്കാരും സെൻട്രൽ ബാങ്കും വിദേശ നിക്ഷേപകരുടെ വിപണി ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം നടപടികള്‍ സ്വീകരിക്കണമെന്നാണ് വിപണി നിരീക്ഷരുടെ അഭിപ്രായം.
 

click me!