Stock Market Updates: ഇന്ന് നേരിയ ഇടിവോടെ ഓഹരി വിപണിക്ക്‌ തുടക്കം

Web Desk   | Asianet News
Published : Feb 03, 2022, 10:03 AM IST
Stock Market Updates: ഇന്ന് നേരിയ ഇടിവോടെ ഓഹരി വിപണിക്ക്‌ തുടക്കം

Synopsis

അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.70 പോയിന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. 

മുംബൈ : ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേരിയ ഇടിവോടെ തുടക്കം. സെൻസെക്സ് 0.13 ശതമാനവും നിഫ്റ്റി 0.11 ശതമാനവുമാണ് ഇന്ന് ഇടിഞ്ഞത്.ഇന്ന് ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോൾ, രാവിലെ 9.15ന്  സെൻസെക്സ് നിലവാരം 77.67 പോയിന്റ് താഴെയായിരുന്നു. 59480.66 ലാണ് വ്യാപാരം ആരംഭിച്ചത്.

അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.70 പോയിന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. 17761.30 ആയിരുന്നു ഈ ഘട്ടത്തിലെ നിലവാരം. 1221 ഓഹരികളുടെ മൂല്യം ഇന്ന് രാവിലെ ഉയർന്നു. 644 ഓഹരികളുടെ മൂല്യം താഴ്ന്നു. 115 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല.

ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ടൈറ്റൻ കമ്പനി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ രാവിലെ നേട്ടമുണ്ടാക്കിയവയിൽ പ്രധാനപ്പെട്ടതാണ്.  എൻടിപിസി, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം രാവിലെ വിപണി ആരംഭിച്ചപ്പോൾ താഴേക്ക് പോയി.

PREV
Read more Articles on
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍