സിപ്ല ഓഹരികൾക്ക് റെക്കോർഡ് മുന്നേറ്റം: മികച്ച പ്രകടനവുമായി നിഫ്റ്റി ഫാർമ

By Web TeamFirst Published Aug 10, 2020, 12:49 PM IST
Highlights

സിപ്ല ഓഹരികൾ നിഫ്റ്റി ഫാർമ സൂചികയും ഉയർത്തി. 

മുംബൈ: ഏപ്രിൽ-ജൂൺ കാലയളവിൽ ഫാർമസ്യൂട്ടിക്കൽസ് മേജറായ സിപ്ലയുടെ പ്രവർത്തന റിപ്പോർട്ട് മികച്ചതായതിനെ തുടർന്ന് ഇന്ന് കമ്പനിയുടെ ഓഹരികൾ ഒമ്പത് ശതമാനത്തിലധികം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. സിപ്ല സ്റ്റോക്ക് 9.46 ശതമാനം ഉയർന്ന് ബി എസ് ഇയിൽ 797.60 രൂപയിലേക്ക് എത്തി. 

രാവിലെ 11:22 ന് സിപ്ല ഓഹരികൾ 8.93 ശതമാനം അഥവാ 65.05 രൂപ ഉയർന്ന് 793.65 രൂപയിലെത്തി. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് സൂചിക 0.96 ശതമാനം ഉയർന്നു. ഓഹരി നിരക്ക് ഉയർന്നപ്പോഴേക്കും 6.88 ലക്ഷം സിപ്ല ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. 

സിപ്ല ഓഹരികൾ നിഫ്റ്റി ഫാർമ സൂചികയും ഉയർത്തി, രാജ്യത്തെ 10 പ്രമുഖ മരുന്ന് നിർമ്മാതാക്കളുടെ ഓഹരികൾ അടങ്ങിയ സൂചിക 5.50 ശതമാനം ഉയർന്നു. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ സിപ്ല 577.91 കോടി അറ്റാദായം രേഖപ്പെടുത്തി. ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 20.85 ശതമാനം വർധന
 
 

click me!