എൻടിപിസി റിന്യൂവബിൾ എനർജി ഐപിഒ: അടുത്ത സാമ്പത്തിക വർഷം ലിസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 3, 2021, 10:07 PM IST
Highlights

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി, എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്ന പേരിൽ റിന്യൂവബിൾ എനർജി ബിസിനസ്സിനായി പൂർണ്ണ ഉടമസ്ഥതയിൽ ഒരു ഉപസ്ഥാപനം ആരംഭിച്ചത്. 
 

മുംബൈ: എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിനെ 2022-23 സാമ്പത്തിക വർഷത്തിൽ ലിസ്റ്റ് ചെയ്തേക്കും. പൊതുമേഖല സ്ഥാപനമായ എൻടിപിസി ഇത് സംബന്ധിച്ച് ആലോചനകളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിനായുളള പദ്ധതിയുടെ ധനസമാഹരണം ലക്ഷ്യമിട്ടാണിതെന്നാണ് സൂചന. 

ഇത് മൊത്തം 2.5 ലക്ഷം കോടി നിക്ഷേപം ആവശമുളള ബൃഹത് പദ്ധതിയാണ്. എന്നാൽ, ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപ്പന) എത്ര ധനസമാഹരണം നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഒയ്ക്കൊപ്പം ദീർഘകാല വായ്പകൾ, ഡിബഞ്ചറുകൾ, കടപത്രങ്ങൾ എന്നിവയിലൂടെയും ധനസമാഹരണം നടത്തും. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി, എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്ന പേരിൽ റിന്യൂവബിൾ എനർജി ബിസിനസ്സിനായി പൂർണ്ണ ഉടമസ്ഥതയിൽ ഒരു ഉപസ്ഥാപനം ആരംഭിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!