പ്രിയപ്പെട്ടവരുടെ പഴയ ചിത്രങ്ങൾ അടിപൊളി ക്വാളിറ്റിയോടെ റീസ്റ്റോർ ചെയ്യാം; ഫോട്ടോഗ്രഫിയിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ പാരമൗണ്ട് സ്റ്റുഡിയോ

Published : Feb 19, 2026, 09:03 PM IST
paramount studio

Synopsis

തിരുവനന്തപുരത്തെ പാരമൗണ്ട് സ്റ്റുഡിയോ ഫോട്ടോഗ്രഫിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഈ പുതിയ സേവനത്തിലൂടെ പഴയ ഫോട്ടോകൾ മികച്ച നിലവാരത്തിൽ പുനഃസ്ഥാപിക്കാനും ചിത്രങ്ങളിലെ ചെറിയ മാറ്റങ്ങൾ എഡിറ്റ് ചെയ്യാനും സാധിക്കും. 

തിരുവനന്തപുരം: ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരികയാണ് ആർട്ടിഫീഷ്യൽ ഇന്റെലിജൻസ് എന്ന സാങ്കേതിക വിദ്യ. മൊബൈൽ സ്ക്രീൻ മുതൽ റോഡിൽ കാണുന്ന ഫ്ലക്സ് ബോർഡിലും സിനിമകളിൽ വരെ എഐ സാനിധ്യമറിയിക്കുന്നു. എന്നാലിപ്പോൾ തിരുവനന്തപുരത്തുകാർക്കായി എഐയുടെ അനന്ത സാധ്യകൾ തുറന്നു കൊടുക്കുകയാണ് പാരമൗണ്ട് സ്റ്റുഡിയോ. ഫോട്ടോഗ്രഫി മേഖലയിൽ ആഗോള തലത്തിൽ വന്ന മാറ്റങ്ങളെ തലസ്ഥാന നഗരിക്ക് പരിചയപ്പെടുത്തിയ പാരമൌണ്ട് തന്നെയാണ് ഈ മാറ്റത്തെയും ആദ്യം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.

ഫോട്ടോയുടെ ഗുണനിലവാരത്തിലും, ഡിസൈനിങ്ങിലും റീസ്റ്റോറേഷനിലുമെല്ലാം ഇനി എഐയുടെ കൂടെ പിന്തുണയാണ് പാരമൌണ്ട് അവതരിപ്പിക്കുന്നത്. വേണ്ടപ്പെട്ടവരുടെ പഴയ ചിത്രങ്ങൾ എ ഐ സഹായത്താൽ മികച്ച ഗുണനിലവാരത്തിൽ പുനർനിർമിച്ചു നൽകുന്ന സേവനം ഇനി മുതൽ ലഭ്യമാകും. ഫോട്ടോ എടുക്കുമ്പോൾ മുഖത്ത് വരുന്ന ചെറിയ മാറ്റങ്ങൾ അടക്കം എഐയുടെ സഹായത്തോടെ എഡിറ്റ് ചെയ്ത് ഉപഭോക്താക്കൾക്ക് നൽകുമെന്നും മാനേജിംഗ് പാർട്ണർ സുരേഷ് പറഞ്ഞു. എ ഐയുടെ സഹായത്തോടെ പാരമൗണ്ടിൽ എടുക്കുന്ന ചിത്രങ്ങൾക്ക് ഇനി മാറ്റ് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിൽ 2000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് എസ്എഫ്ഒ ടെക്നോളജീസ്; എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി രാജീവ്
ശതാബ്ദിയിലേക്ക് കടന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്; 97 ന്റെ കരുത്ത്