അഞ്ച് രൂപയ്ക്ക് വാങ്ങി, ഇന്ന് വില 46 രൂപ; ഒരു ലക്ഷം 10 ലക്ഷത്തോളമായത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ

Published : Oct 02, 2021, 01:56 PM ISTUpdated : Oct 02, 2021, 02:33 PM IST
അഞ്ച് രൂപയ്ക്ക് വാങ്ങി, ഇന്ന് വില 46 രൂപ; ഒരു ലക്ഷം 10 ലക്ഷത്തോളമായത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ

Synopsis

ആറ് മാസം മുൻപ് രത്തൻഇന്ത്യ എന്റർപ്രൈസസിന്റെ ഓഹരികൾ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയവർ ഇന്നത് വിൽക്കുകയാണെങ്കിൽ കിട്ടുക 9.41 ലക്ഷം രൂപ

മുംബൈ: രത്തൻഇന്ത്യ എന്റർപ്രൈസസ് (Rattanindia Enterprises) കഴിഞ്ഞ ആറ് മാസത്തിനിടെ തങ്ങളുടെ നിക്ഷേപകർക്ക് (Investors) നൽകിയ റിട്ടേൺ കേട്ട് ആരായാലും ഒന്ന് അമ്പരക്കും, 841 ശതമാനം. ഏപ്രിൽ 30 ന് 4.95 രൂപയായിരുന്ന ഓഹരിക്ക് ഇപ്പോൾ വില 46.6 രൂപയായി. ഈ കാലയളവിൽ സെൻസെക്സ് (Sensex) 19.57 ശതമാനം ഉയർച്ചയാണ് നേടിയത്.

അന്ന് ഒരു ലക്ഷം മുടക്കി വെറുതെ ഇരുന്നവർ ഇന്ന് കോടീശ്വരന്മാർ: ഓഹരി നൽകിയ നേട്ടം

ആറ് മാസം മുൻപ് രത്തൻഇന്ത്യ എന്റർപ്രൈസസിന്റെ ഓഹരികൾ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയവർ ഇന്നത് വിൽക്കുകയാണെങ്കിൽ കിട്ടുക 9.41 ലക്ഷം രൂപയായിരിക്കും. എന്നാൽ സ്ഥിരതയോടെ വളർന്ന ഓഹരിയല്ല ഇത്.

തുടർച്ചയായ നേട്ടത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രത്തൻഇന്ത്യയുടെ ഓഹരിവില ഇടിയുകയും ചെയ്തു. അഞ്ച് ദിവസത്തെയും നൂറ് ദിവസത്തെയും 200 ദിവസത്തെയും ശരാശരിയിലും മുകളിലാണ് രത്തൻഇന്ത്യയുടെ ഓഹരിയുടെ ഇപ്പോഴത്തെ വില. എന്നാൽ കഴിഞ്ഞ 20 ദിവസത്തെയും 50 ദിവസത്തെയും ശരാശരിയിലും താഴെയാണ് ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.

ഒരു വർഷത്തിനിടെ 653.87 ശതമാനമാണ് ഈ ഓഹരിവില ഉയർന്നത്. ഈ വർഷം ആരംഭിച്ചതിന് ശേഷം 548.89 ശതമാനം വർധന നേടി. ബിഎസ്ഇയിൽ (BSE) ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ കമ്പനിയുടെ വിപണി മൂലധനം 6054 കോടി രൂപയാണ്. ഇതുവരെ കമ്പനിയുടെ ഓഹരികളിൽ ആകെ 1.89 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
 

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍