Latest Videos

ഫേസ്ബുക്ക് പ്രഖ്യാപനം നടത്തിയതോടെ കഥ മാറി, റിലയൻസിന് വൻ വ്യാപാര നേട്ടം !

By Web TeamFirst Published Apr 27, 2020, 5:24 PM IST
Highlights

ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായാണ് നടന്നത്. 

മുംബൈ: ഫേ‌സ്ബുക്ക് റിലയൻസ് ജിയോയിൽ 9.99 ശതമാനം ഓഹരി വാങ്ങിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരി വിപണിയിൽ മുന്നേറ്റം. ഇന്ന് രാവിലെ 9:35 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 1456 രൂപയായി ഉയർന്നു. 39 പോയിൻറ് അഥവാ 2.7 ശതമാനം വർധന. 1440 രൂപയിൽ ആരംഭിച്ച വ്യാപാരം 1465 രൂപയിലേക്ക് വരെ എത്തി.

 മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിൽ ഫേസ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. യുഎസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ മേജറിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരികളിലേക്ക് വിവർത്തനം ചെയ്യും. ഒരു ടെക് കമ്പനി ന്യൂനപക്ഷ ഓഹരികൾക്കായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായാണ് നടന്നത്. 

മെഗാ ഡീൽ വഴി സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ സാധിക്കുകയും, കടം ഗണ്യമായി കുറയ്ക്കാൻ ഇന്ത്യൻ ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസിന് സാധിക്കുകയും ചെയ്യും. 

ഏപ്രിൽ 22 ന് സൂചികയിലെ ഹെവിവെയ്റ്റായ റിലൻസിന്റെ വിഹിതം നിക്ഷേപ പ്രഖ്യാപനത്തോടെ 10 ശതമാനത്തിലധികം ഉയർന്നു. തുടർന്നുള്ള വ്യാപാര സെഷനുകളിൽ മാന്യമായ നേട്ടങ്ങൾ കൈവരിക്കാനും കമ്പനിക്കായി.

click me!