അഞ്ച് മാസം മുൻപ് 18 രൂപ വിലയുണ്ടായിരുന്ന ഈ ഓഹരിക്ക് ഇന്ന് വില 1787 രൂപ

By Web TeamFirst Published Apr 27, 2021, 8:23 PM IST
Highlights

ഇതേ കാലയളവിൽ സെൻസെക്സ് വെറും 21.56 ശതമാനം മാത്രമാണ് ഉയർന്നതെന്ന് മനസിലാക്കുമ്പോഴാണ് ഓർക്കിഡ് ഫാർമയുണ്ടാക്കിയ വമ്പൻ നേട്ടം എത്ര വലുതാണെന്ന് തിരിച്ചറിയാനാവുക.
 

മുംബൈ: അഞ്ച് മാസം മുൻപ് ഓർകിഡ് ഫാർമയിൽ ഒരു ഓഹരിക്ക് വില 18 ശതമാനമായിരുന്നു. ഇന്ന് അതേ ഓഹരിക്ക് 1787 രൂപയാണ് വില. മാസങ്ങൾക്കുള്ളിൽ 9827 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

കഴിഞ്ഞ നവംബർ മൂന്നിനാണ് ഓർക്കിഡ് ഫാർമയുടെ ഓഹരി വീണ്ടും ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ കാലയളവിൽ സെൻസെക്സ് വെറും 21.56 ശതമാനം മാത്രമാണ് ഉയർന്നതെന്ന് മനസിലാക്കുമ്പോഴാണ് ഓർക്കിഡ് ഫാർമയുണ്ടാക്കിയ വമ്പൻ നേട്ടം എത്ര വലുതാണെന്ന് തിരിച്ചറിയാനാവുക.

എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ട്. ധനുക ലബോറട്ടറീസാണ് ഈ കമ്പനിയുടെ 98.07 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. ഇവരാണെങ്കിൽ കൈയ്യിലുള്ള മുഴുവൻ ഓഹരികളും ലോക്ക് ചെയ്തിരിക്കുകയാണെന്നും ബിഎസ്ഇ ഡാറ്റ പറയുന്നു.

പബ്ലിക് ഓഹരി ഉടമകൾക്ക് ആകെ അര ശതമാനം മാത്രമാണ് കമ്പനിയുടെ ഓഹരിയുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗവും പുതിയ ഓഹരി ഉടമകളാണ് വാങ്ങിയത്. എന്നുവെച്ചാൽ അഞ്ച് മാസത്തിനിടെ ഇതിൽ നിക്ഷേപിച്ചവർക്കെല്ലാം കോളടിച്ചെന്ന് വ്യക്തം.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!