'ഡോളറിന്റ നെഞ്ചിൽ ചവിട്ടി രൂപ'; നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടം

By Web TeamFirst Published Nov 11, 2022, 11:32 AM IST
Highlights

2018 ഡിസംബറിന് ശേഷം രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടത്തിൽ. മുൻപ് ഡോളർ ശക്തി പ്രാപിച്ചത് രൂപ ഉൾപ്പെടെ എല്ലാ വികസ്വര വിപണിയിലെ കറൻസികളെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ടായിരുന്നു. 
 

മുംബൈ: യുഎസ് ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടവുമായി ഇന്ത്യൻ രൂപ. യു എസ് നാണയപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴേക്ക് എത്തിയതിനെ തുടർന്ന് ഡോളർ ഇടിഞ്ഞു. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. നാണയ പെരുപ്പം കുറഞ്ഞതോടെ യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ വർധിപ്പിക്കില്ലെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. 

യു എസ് ഡോളറിനെതിരെ 81.80 എന്ന നിരക്കിൽ നിന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 80.80ലേക്ക് രൂപ ഇന്ന് ആദ്യ വ്യാപാരത്തിൽ ഉയർന്നു.  2018 ഡിസംബറിന് ശേഷം രൂപയുടെ ഏറ്റവും വലിയ തുടക്ക വ്യാപാരം കൂടിയാണ് ഇത്. ഇന്ന് രാവിലെ 9.34 ന്, 1.31 ശതമാനം ഉയർന്ന് 80.74 എന്ന നിരക്കിലാണ് കറന്‍സി വിപണിയില്‍ വ്യാപാരം നടക്കുന്നത്.

ALSO READ: കഴിഞ്ഞ 2 വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; 719 പേർ അറസ്റ്റിൽ.

ഇന്ത്യൻ ഗവൺമെന്റ് ബോണ്ട് യീൽഡ് വെള്ളിയാഴ്ച ഇടിഞ്ഞു, ബെഞ്ച്മാർക്ക് യീൽഡ് ഏഴ് ആഴ്‌ചയ്‌ക്കിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഒക്ടോബറിൽ യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവായതിനെത്തുടർന്ന് ഒറ്റരാത്രികൊണ്ട് ഡോളർ സൂചിക 2.1 ശതമാനം ഇടിഞ്ഞു. യുഎസ് ട്രഷറി വരുമാനം 32 ബിപിഎസ് കുറഞ്ഞ് 3.8290 ശതമാനമായി

ഈ വർഷം ഡോളർ ശക്തി പ്രാപിച്ചത് രൂപ ഉൾപ്പെടെയുള്ള എല്ലാ വികസ്വര വിപണിയിലെ കറൻസികളിലും സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഗ്രീൻബാക്കിനെതിരെ രൂപയുടെ മൂല്യം ഈ വർഷം ഏകദേശം 8.5 ശതമാനം ഇടിഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള പലിശ നിരക്ക് 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. പലിശ നിരക്കിലെ അന്തരം കുറഞ്ഞതിനാൽ പ്രാദേശിക ബോണ്ടുകളിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറച്ച് മാസങ്ങളായി കുറഞ്ഞിട്ടുണ്ട്.
 

click me!