Samtex Fashions : വില 4 രൂപ മാത്രം, ഈ ഓഹരി ഭാഗ്യം കൊണ്ടുവന്നേക്കും

By Web TeamFirst Published Dec 2, 2021, 12:26 PM IST
Highlights

10 രൂപയിലും കുറഞ്ഞ നിരക്കിൽ ഓഹരി കിട്ടുകയാണെങ്കിൽ അതിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ അധികമാണ്. അത്തരത്തിൽ ഒന്നാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളള റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കളായ സാംടെക്‌സ് ഫാഷന്‍സ്. 

മുംബൈ: കുതിച്ചുയരുന്ന വിലക്കയറ്റം നോക്കുമ്പോൾ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവരുടെ എണ്ണം കുറവല്ല. അതിനാൽ തന്നെ മികച്ച ഓഹരികൾ (Share market) നോക്കി നിക്ഷേപിക്കാനാണ് നിക്ഷേപകർ താല്പര്യപ്പെടുന്നത്. എന്നാൽ ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്നതും (Penny Stocks) ഏറ്റവും കൂടുതൽ എണ്ണം ഓഹരികൾ വാങ്ങിക്കാനും ശ്രമിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.


അതിനാൽ തന്നെ 10 രൂപയിലും കുറഞ്ഞ നിരക്കിൽ ഓഹരി കിട്ടുകയാണെങ്കിൽ അതിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ അധികമാണ്. അത്തരത്തിൽ ഒന്നാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളള റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കളായ സാംടെക്‌സ് ഫാഷന്‍സ് (Samtex Fashions). ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് 1.51 രൂപയായിരുന്നു സാംടെക്സ് ഓഹരി വില. ഇപ്പോഴിത് നാല് രൂപ കടന്നു. ഒരു മാസത്തതിനിടെ 160 ശതമാനത്തോളം നേട്ടം നിക്ഷേപകർക്ക് ലഭിച്ചു. ഇതോടെ ഓഹരികൾ ഹോൾഡ് ചെയ്തിരിക്കുകയാണ് നിക്ഷേപകർ. കമ്പനിയുടെ വിപണി മൂലധനം 28 കോടി രൂപ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ 700 ശതമാനമാണ് ഓഹരിവിലയിലെ നേട്ടം.


ടെക്‌സ്റ്റൈല്‍ മേഖലയിൽ കമ്പനികള്‍ക്ക് പിഎല്‍ഐ (Production Linked Incentives) സ്‌കീം പ്രഖ്യാപിച്ചതാണ് ഓഹരിവില കുത്തനെ ഉയരാൻ കാരണമെന്നാണ് കരുതുന്നത്. 1993 ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. വികസിത രാജ്യങ്ങളിലേക്ക് അടക്കം ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ  കയറ്റുമതി ചെയ്യുന്നുണ്ട്. 

കൊവിഡ് വകഭേദം ഭീതി വിതച്ചു, ഇന്ത്യൻ നിക്ഷേപകരുടെ ആറര ലക്ഷം കോടി ആവിയായി
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം ഓഹരി വിപണിയിൽ വരുത്തിയത് കനത്ത നഷ്ടം. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആറര ലക്ഷം കോടി രൂപയാണ് ആവിയായി പോയത്. ആഗോള തലത്തിൽ വിലക്കയറ്റം ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ നേരത്തെ തന്നെ ആഭ്യന്തര വിപണിയിൽ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്. 

 

ഒരു ലക്ഷം 6.5 കോടിയായി: വിയർപ്പൊഴുക്കാതെ കോടീശ്വരന്മാരായി നിക്ഷേപകർ

നഷ്ടം നഷ്ടം നഷ്ടം അത് മാത്രമാണ് എപ്പോഴും ഓഹരി വിപണിയെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാം  എന്നതും ഓഹരിവിപണിയുടെ പ്രത്യേകതയാണ്. അതിനാൽ തന്നെയാണ് നിക്ഷേപകർ മികച്ച ഓഹരികൾ നോക്കി പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നതും.അത്തരത്തിലൊന്നാണ് ആരതി  ഇൻഡസ്ട്രീസ് എന്ന കമ്പനി ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. 20 വർഷം മുമ്പ് ഒന്നര രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരിമൂല്യം. ഇന്നത് 972.20 രൂപയായി ഉയർന്നു. 2001 നവംബർ 28 ന് ഈ കമ്പനിയുടെ ഓഹരികൾ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി ഇത്രകാലവും കയ്യിൽ വെച്ച നിക്ഷേപകൻ ഇന്ന് കോടീശ്വരൻ ആയിരിക്കും. ആ ഒരു ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം ആറര കോടി രൂപയായി മാറിയിട്ടുണ്ട്.

click me!