സംവത് 2077 മുഹൂർത്ത വ്യാപാരം നാളെ: പ്രതീക്ഷയോടെ വിപണിയും നിക്ഷേപകരും

By Web TeamFirst Published Nov 13, 2020, 7:36 PM IST
Highlights

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നാളെ മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കുന്നുണ്ട്. 
 

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദിവസമായ നാളെ ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടക്കും. സംവത് 2077 ന്റെ ആദ്യ ദിനമായ നാളെ വൈകിട്ട് 06.15 മുതൽ 07.15 വരെ ഒരു മണിക്കൂർ നിണ്ടുനിൽക്കുന്നതാണ് മുഹൂർത്ത വ്യാപാരം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നാളെ മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കുന്നുണ്ട്. 

മുഹൂർത്ത വ്യാപാരത്തിന് ശേഷം അടയ്ക്കുന്ന ഇന്ത്യൻ ഓഹരി വിപണിക‌ൾ പിന്നെ ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ശുഭദിനമായി കരുതുന്ന സംവത് 2077 ന്റെ ആദ്യ ദിനത്തിലെ വ്യാപാര നേട്ടം വർഷാവസാനം വരെ ആവർത്തിക്കും എന്നതാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്.  
 

click me!