ഇൻഫോസിസിലെ ഭാര്യയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങി എസ്ഡി ഷിബുലാൽ

By Web TeamFirst Published May 29, 2021, 5:58 PM IST
Highlights

ഇൻഫോസിസിൽ തന്റെ ഭാര്യക്കുണ്ടായിരുന്ന 100 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കമ്പനിയുടെ സ്ഥാപകരിലൊരാളായ എസ്‌ഡി ഷിബുലാൽ വാങ്ങി. കുമാരി ഷിബുലാലിന്റെ പേരിലുണ്ടായിരുന്ന ഓഹരികൾ ഓപൺ മാർക്കറ്റ് വഴിയാണ് വാങ്ങിയത്.

മുംബൈ: ഇൻഫോസിസിൽ തന്റെ ഭാര്യക്കുണ്ടായിരുന്ന 100 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കമ്പനിയുടെ സ്ഥാപകരിലൊരാളായ എസ്‌ഡി ഷിബുലാൽ വാങ്ങി. കുമാരി ഷിബുലാലിന്റെ പേരിലുണ്ടായിരുന്ന ഓഹരികൾ ഓപൺ മാർക്കറ്റ് വഴിയാണ് വാങ്ങിയത്.

മെയ് 27നായിരുന്നു ഓഹരികൾ വാങ്ങിയത്. 722545 ഓഹരികളാണ് വാങ്ങിയതെന്ന് ഷിബുലാൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടിന് ശേഷം ഇൻഫോസിസിൽ ഷിബുലാലിന് 0.12 ശതമാനം ഓഹരിയാണ് ഉള്ളത്. അതേസമയം കുമാരിക്ക് 0.14 ശതമാനം ഓഹരിയുണ്ട്.

ഈയാഴ്ച ഇത് രണ്ടാം തവണയാണ് ഷിബുലാൽ ഓപ്പൺ മാർക്കറ്റിൽ നിന്നും ഭാര്യയുടെ പേരിലുള്ള ഓഹരികൾ വാങ്ങിയത്. മെയ് 12 ന് നൂറ് കോടി മുടക്കി ഷിബുലാൽ ഓപ്പൺ മാർക്കറ്റിൽ നിന്ന് കമ്പനിയുടെ സ്ക്രിപ്സുകൾ വാങ്ങിയിരുന്നു. മെയ് 19 നും മെയ് 24 നും നൂറ് കോടി രൂപ വീതം മുടക്കി ഇതേ ഇടപാട് അദ്ദേഹം നടത്തി. എല്ലാ തവണയും കുമാരി ഷിബുലാലാണ് ഓഹരികൾ വിറ്റഴിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!