ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി വിപണി; എസ്ബിഐ പാദ ഫലങ്ങൾ, ആർബിഐ പ്രഖ്യാപനം സ്വാധീനിച്ചു

By Anoop PillaiFirst Published Feb 5, 2021, 5:06 PM IST
Highlights

റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച വായ്പാ നയത്തിൽ, റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിർത്തുകയും നയപരമായ നിലപാട് 'അക്കോമോഡേറ്റീവ്' ആയി നിലനിർത്തുകയും ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിസംബർ പാദ ഫലങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്പാ നയവും നേതൃത്വം നൽകിയ വ്യാപാരത്തിൽ ഉയർന്ന തോതിലുള്ള ചാഞ്ചാട്ടം വിപണിയിൽ ദൃശ്യമായിരുന്നു.

ബി എസ് ഇ സെൻസെക്സ് ആദ്യമായി 51,000 മാർക്ക് മറികടന്ന് 51,073 എന്ന റെക്കോഡിലെത്തി. എന്നാൽ, പിന്നീട് സൂചിക നേട്ടങ്ങൾ ഭാഗികമായി മായ്ച്ചുകളയുകയും വിധം വിപണി പിന്നോട്ടിറങ്ങി. വ്യാപാരം അവസാനിക്കുമ്പോൾ, വിപണി 117 പോയിന്റ് അഥവാ 0.23 ശതമാനം നേട്ടത്തോടെ 50,732 എന്ന എക്കാലത്തെയും ഉയർന്ന ക്ലോസിം​ഗ് നിരക്കിലെത്തി. എസ് ബി ഐയാണ് (11.3 ശതമാനം) സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 

കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രടെക് സിമൻറ്, ഡോ. റെഡ്ഡീസ് ലാബ്സ്, ഐടിസി, എച്ച്‍യുഎൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയെല്ലാം ഒരു ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.. ആക്സിസ് ബാങ്ക് (3 ശതമാനം ഇടിവ്), ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവയാണ് സൂചികയിലെ ഏറ്റവും പിന്നോക്കം.

മറുവശത്ത്, നിഫ്റ്റി 50 സൂചിക 15,000 മാർക്ക് മറികടന്ന് റെക്കോർഡ് കുതിപ്പ് നടത്തി 15,015 ലെത്തി. വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് സൂചിക 14,924 ലെവലിൽ 29 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്നു. എന്നാൽ, വിശാലമായ വിപണികൾ വിൽപ്പന സമ്മർദ്ദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.93 ശതമാനവും 0.28 ശതമാനവും ഇടിഞ്ഞു.

മേഖലാ രംഗത്ത് നിഫ്റ്റി ഓട്ടോ, ഐടി സൂചികകൾ ഒരു ശതമാനം വീതം താഴേക്ക് എത്തി വ്യാപാരം അവസാനിപ്പിച്ചു, നിഫ്റ്റി പിഎസ്‍യു ബാങ്ക് സൂചിക എൻ എസ് ഇയിൽ നാല് ശതമാനം മുന്നേറി.

റിസർവ് ബാങ്ക് നയം

റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച വായ്പാ നയത്തിൽ, റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിർത്തുകയും നയപരമായ നിലപാട് 'അക്കോമോഡേറ്റീവ്' ആയി നിലനിർത്തുകയും ചെയ്തു. ഇന്ത്യയുടെ ജിഡിപി വളർച്ച 10.5 ശതമാനമായിരിക്കുമെന്നും സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ പ്രവചനം നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിന് 5.2 ശതമാനമായി പരിഷ്കരിച്ചു. 

പ്രാഥമിക, ദ്വിതീയ വിപണിയിലെ സർക്കാർ സെക്യൂരിറ്റികളിലെ റീട്ടെയിൽ നിക്ഷേപകരുടെ നേരിട്ടുള്ള ഓൺലൈൻ പങ്കാളിത്തം ​ഗവർണർ പ്രഖ്യാപിച്ചു, ഇത് നിക്ഷേപകരുടെ അടിത്തറ വിപുലമാക്കുന്ന വൻ പ്രഖ്യാപനമാണ്.

ആ​ഗോള സൂചനകൾ

വാക്സിൻ വിതരണത്തിലെ പുരോഗതിയും യുഎസ് ഉത്തേജക പ്രതീക്ഷകളും ആഗോള സമ്പദ് വ്യവസ്ഥയിൽ കൂടുതൽ സാധാരണ നിലയിലാകാൻ പ്രേരിപ്പിച്ചതിനാൽ ആഗോള ഓഹരികൾ വെള്ളിയാഴ്ച റെക്കോർഡ് ഉയരത്തിലെത്തി. മൂന്ന് മാസത്തിനുള്ളിൽ ഡോളർ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്ക് നീങ്ങി.

യൂറോപ്പിലെ STOXX സൂചികയുടെ 600 വലിയ ഓഹരികൾ 0.2 ശതമാനം ഉയർന്നു. എം എസ് സി ഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യൻ ഓഹരികൾ 0.4 ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കിയും 1.5 ശതമാനം അണിനിരന്നു.

click me!