സെൻസെക്സ് നിർണായകമായ 53,000 മാർക്കിന് മുകളിൽ: റിലയൻസ് ഓഹരികളിൽ ഇടിവ്; മറ്റ് ഏഷ്യൻ വിപണികളിൽ നഷ്ടം

By Web TeamFirst Published Jul 7, 2021, 8:26 PM IST
Highlights

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.58 ശതമാനവും 0.38 ശതമാനവും ഉയർന്നു. 

മുംബൈ: വാൾസ്ട്രീറ്റിലെ ബലഹീനതകൾ നിക്ഷേപ വികാരത്തെ പ്രതികൂലമായി ബാധിക്കാതിരുന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാര മുന്നേറ്റമുണ്ടായി. ഓഹരികളെ കേന്ദ്രീകരിച്ചുളള നിക്ഷേപകരുടെ ഇടപെടൽ ഇക്വിറ്റി സൂചികൾക്ക് അനുകൂലമായി.  

ബിഎസ്ഇ സെൻസെക്സ് സൂചിക 193.5 പോയിൻറ് അഥവാ 0.37 ശതമാനം ഉയർന്ന് 53,055 എന്ന പുതിയ ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇയുടെ നിഫ്റ്റി 50 61 പോയിൻറ് അഥവാ 0.39 ശതമാനം ഉയർന്ന് 15,880 ൽ എത്തി. 

ടാറ്റാ സ്റ്റീൽ, ജെ എസ് ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ്, ഹിൻഡാൽകോ, യുപിഎൽ, നെസ്‍ലെ ഇന്ത്യ, എച്ച്ഡിഎഫ്സി, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ് എന്നിവ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ ഉയർന്നു. ടൈറ്റൻ കമ്പനി, ഒഎൻജിസി, എസ്ബിഐ ലൈഫ്, മാരുതി സുസുക്കി, ശ്രീ സിമൻറ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് വ്യാപാരത്തിൽ നഷ്ടം നേരിട്ട ഓഹരികൾ. രണ്ട് ശതമാനം വരെ ഈ ഓഹരികൾ ഇടിഞ്ഞു.

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.58 ശതമാനവും 0.38 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ സൂചിക ഒഴികെ മറ്റെല്ലാ പ്രധാന മേഖലാ സൂചികകളും 0.6 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഓട്ടോ സൂചിക 0.07 ശതമാനം താഴേക്ക് പോയി.

മറ്റ് ഏഷ്യൻ വിപണികളിൽ, ഹാംഗ് സെങ് 0.4 ശതമാനവും ജപ്പാനിലെ നിക്കെയ് 0.96 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.6 ശതമാനവും ഇടിഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!