ഇടിവുണ്ടായെങ്കിലും സെന്‍സെക്സ് ഉയര്‍ന്ന നിലയില്‍ തന്നെ, നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി

By Web TeamFirst Published Jun 4, 2019, 12:35 PM IST
Highlights

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.65 പോയിന്‍റ് താഴേക്ക് ഇറങ്ങി 12,042.90 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 

മുംബൈ: ചൊവ്വാഴ്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചെറിയ ഇടിവ് ദൃശ്യമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 137.62 പോയിന്‍റ് ഇടിഞ്ഞ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40,130 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചെറിയ ഇടിവുണ്ടായെങ്കിലും സെന്‍സെക്സ് സൂചിക ഇപ്പോഴും 40,000 ത്തിന് മുകളിലാണ്.  

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.65 പോയിന്‍റ് താഴേക്ക് ഇറങ്ങി 12,042.90 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തിന്‍റെ സ്വാധീനം ഓഹരി വിപണിയില്‍ പ്രകടമാണ്. 

മെറ്റല്‍, ഫാര്‍മ ഓഹരികള്‍ നേട്ടത്തിലാണ്. ഐടി ഓഹരികള്‍ നഷ്ടത്തിലും. യെസ് ബാങ്ക്, എന്‍ടിപിസി, എല്‍ ആന്‍ഡ് ടി, ഐഷര്‍ മോട്ടോഴ്സ്, പവര്‍ ഗ്രിഡ് തുടങ്ങിയവരാണ് ടോപ്പ് ഗെയ്നേഴ്സ്. സീ എന്‍റര്‍ടെയിന്‍മെന്‍റ്, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്‍റ്സ്, അദാനി പോര്‍ട്ട്സ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ട മാര്‍ജിനിലാണ്. 
 

click me!