Stock Market Today : കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ; നിക്ഷേപകർക്ക് നല്ല കാലം

By Web TeamFirst Published Jan 12, 2022, 4:17 PM IST
Highlights

ഫാർമ സെക്ടർ മാത്രമാണ് ഇന്ന് തിരിച്ചടി നേരിട്ട സെക്ടർ. ഓട്ടോ, മെറ്റൽ, റിയാലിറ്റി സെക്ടറുകൾ നേട്ടമുണ്ടാക്കി

മുംബൈ: തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സ് 61000 ത്തിന് മുകളിലും, നിഫ്റ്റി 18200 ന് മുകളിലും ക്ലോസ് ചെയ്തു.  ബിഎസ്ഇ സെൻസെക്‌സ് 533 പോയിന്റ് ഉയർന്ന് 61150 ൽ എത്തി. നിഫ്റ്റി 0.87 ശതമാനം ഉയർന്ന് 18212.35 ൽ എത്തി. 

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളും ഇന്ന് ഉയർന്നു. എം ആൻഡ് എം, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയവരിൽ മുന്നിലെത്തി. ഇവർക്ക് പുറമെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അതേസമയം ടൈറ്റാന്‍, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ താഴേക്ക് പോയി.

ഫാർമ സെക്ടർ മാത്രമാണ് ഇന്ന് തിരിച്ചടി നേരിട്ട സെക്ടർ. ഓട്ടോ, മെറ്റൽ, റിയാലിറ്റി സെക്ടറുകൾ നേട്ടമുണ്ടാക്കി. മെറ്റല്‍, പവര്‍, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലെ നേട്ടം 0.7 മുതൽ 
ഒരു ശതമാനമാണ്. 

click me!