Share market : ഓഹരി സൂചികകളില്‍ നേട്ടം; നിഫ്റ്റി 18350 പോയിന്റിനരികെ

By Web TeamFirst Published Jan 18, 2022, 10:45 AM IST
Highlights

ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്തത്.
 

മുംബൈ: ഓഹരി സൂചികകളില്‍ (Stock market) കുതിപ്പ് തുടരുന്നു. നിഫ്റ്റി (Nifty) 18,350 പോയിന്റിനടുത്തെത്തി. സെന്‍സെക്‌സ് (Sensex)  117 പോയിന്റുയര്‍ന്ന് 61,426ലും നിഫ്റ്റി 35 പോയിന്റ് കയറി 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്തത്. അതേസമയം അള്‍ട്രാ ടെക് സിമന്റ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്, യുപില്‍, എച്ച്ഡിഎഫ്‌സി എന്നിവയുടെ ഓഹരി വില താഴ്ന്നു. ഫാര്‍മ, റിയാല്‍റ്റി ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ ഓട്ടോ, മെറ്റല്‍ കമ്പനികള്‍ പ്രതീക്ഷിച്ച നേട്ടത്തിലെത്തിയില്ല.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ബജാജ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, എന്‍ ആന്റ് ടി ടെക്‌നോളജീസ്, ടാറ്റ ഇലക്‌സി തുടങ്ങിയ കമ്പനികള്‍ മൂന്നാംപാദ ഫലം പുറത്തുവിടുന്നതോടെ ഓഹരി വിപണി വീണ്ടും മാറിമറിയും.
 

click me!