ഓഹരി വിപണിയിൽ ഇടിവ് തുടർക്കഥ; ഇന്നും ആഭ്യന്തര വിപണികൾക്ക് നഷ്ടത്തോടെ തുടക്കം

By Web TeamFirst Published Jan 24, 2022, 9:53 AM IST
Highlights

ആഗോള ഓഹരി വിപണികളിലുണ്ടായ വിൽപ്പന സമ്മർദ്ദം മൂലം വെള്ളിയാഴ്ച തുടർച്ചയായ നാലാമത്തെ ദിവസവും സെൻസെക്സും നിഫ്റ്റിയും നഷ്ടം നേരിിരുന്നു. 

മുംബൈ: ഇന്നത്തെ പ്രീ-ഓപ്പണിംഗ് സെഷനിൽ, സെൻസെക്സ് സൂചിക 13.2 പോയിന്റ് താഴ്ന്ന് 59024 ലും നിഫ്റ്റി 50 ബെഞ്ച്മാർക്ക് 42 പോയിന്റ് ഇടിഞ്ഞ് 17575.2 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള ഓഹരി വിപണികളിലുണ്ടായ വിൽപ്പന സമ്മർദ്ദം മൂലം വെള്ളിയാഴ്ച തുടർച്ചയായ നാലാമത്തെ ദിവസവും സെൻസെക്സും നിഫ്റ്റിയും നഷ്ടം നേരിിരുന്നു. സെൻസെക്‌സ് 427.44 പോയിന്റ് താഴ്ന്ന് 59037.18 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 139.85 പോയിന്റ് ഇടിഞ്ഞ് 17617.15 ൽ എത്തി.

ആഗോള വിപണികളിൽ കൊവിഡിന്റെ മൂന്നാം തരംഗം തിരിച്ചടിയുണ്ടാക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഹോങ്കോംഗ് ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിക്ഷേപകർ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പോളിസി മീറ്റിംഗിലെ തീരുമാനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്.
 

click me!