ഇടിവിൽ നിന്നും കരകയറി ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റിയും സെൻസെക്സും ഉയർന്നു

Published : Apr 08, 2025, 10:40 AM ISTUpdated : Apr 08, 2025, 11:31 AM IST
ഇടിവിൽ നിന്നും കരകയറി ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റിയും സെൻസെക്സും ഉയർന്നു

Synopsis

ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഉയർന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവിൽ നിന്ന് കരകയറി

ദില്ലി: ഇന്നലെ ഇന്ത്യൻ ഓ​ഹരി വിപണിയിലുണ്ടായ രക്തചൊരിച്ചിലിന് അവസാനം കുറിച്ചുകൊണ്ട് ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഉയർന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവിൽ നിന്ന് കരകയറിയ സെൻസെക്സ് 1,206 പോയിന്റ് അഥവാ 1.65% ഉയർന്ന് 74,343 ലും നിഫ്റ്റി 50 രാവിലെ 9:18 ഓടെ 365 പോയിന്റ് അഥവാ 1.65% ഉയർന്ന് 22,527 ലും എത്തി. എന്നാൽ നാളെ റിസ‍വ് ബാങ്കിൻ്റെ പണനയം പുറത്തുവരാൻുള്ളതുകൊണ്ടുതന്നെ വിപണികൾ ജാ​ഗ്രത പുല‍ർത്തുന്നണ്ട്. 

താരിഫുകൾ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ  കൂടുതൽ പിന്തുണയുള്ള നയങ്ങളായിരിക്കും ആർബിഐ സ്വീകരിക്കുക എന്നാണ് വിലയിരുത്തൽ. വായ്പ നിരക്ക് 25 ബേസിസ് പോയിൻറ് കുറയ്ക്കുമെന്നാണ് രാജ്യത്തിൻ്റെ പ്രതീക്ഷ. 

വിപണിയിൽ ഇന്ന്  ആദ്യകാല വ്യാപാരത്തിൽ 3–5% വർധനവ് രേഖപ്പെടുത്തി. സെൻസെക്സ് ഓഹരികളിൽ ടൈറ്റാൻ, അദാനി പോർട്സ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയായിരുന്നു ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി ഭീമനായ ടിസിഎസ് മാത്രമാണ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്. 

ഇന്നലെ, വിപണി കനത്ത ഇടിവാമ് നേരിട്ടത്.  സെന്‍സെക്സ് 3000 പോയിന്‍റിലേറെ നഷ്ടം നേരിട്ടു.നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ