ഏഴ് കമ്പനികളുടെ പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും, ഇന്ത്യൻ വിപണിയിൽ വ്യാപാര നേട്ടം

By Web TeamFirst Published Apr 23, 2020, 2:52 PM IST
Highlights

നിഫ്റ്റി മെറ്റൽ സൂചികയുടെ നേതൃത്വത്തിൽ എല്ലാ നിഫ്റ്റി മേഖല സൂചികകളും 2.8 ശതമാനം ഉയർന്നു.

മുംബൈ: ബി‌എസ്‌ഇ സെൻ‌സെക്സ് 416 പോയിൻറ് അഥവാ 1.3 ശതമാനം ഉയർന്ന് 31,800 ലും നിഫ്റ്റി 50 സൂചിക 9,300 ലെവലിലും എത്തി. വ്യക്തിഗത ഓഹരികളിൽ, ഗോൾഡൻമാൻ സാച്ച്സ് ഓഹരി തരംതാഴ്ത്തിയതിന് ശേഷം ടൈറ്റൻ മൂന്ന് ശതമാനം ഇടിഞ്ഞു. സീ എന്റർടൈൻമെന്റ് 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി. അഞ്ച് ശതമാനം ഉയർന്ന് കൊട്ടക് മഹീന്ദ്ര ബാങ്കാണ് സെൻസെക്സ് പാക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി മെറ്റൽ സൂചികയുടെ നേതൃത്വത്തിൽ എല്ലാ നിഫ്റ്റി മേഖല സൂചികകളും 2.8 ശതമാനം ഉയർന്നു.

വിശാലമായ സൂചികകളിൽ‌ ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾ‌ക്യാപ്പ് സൂചികകൾ‌ക്ക് രണ്ട് ശതമാനം വീതം ബെഞ്ച്മാർക്കുകളെ മറികടന്നു.

ഭാരതി ഇൻഫ്രാടെൽ, ഹാത്‌വേ കേബിൾ എന്നിവയുൾപ്പെടെ മൊത്തം ഏഴ് കമ്പനികൾ തങ്ങളുടെ മാർച്ച് പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന വാർത്ത നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വിപണി വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. 

click me!