Share Market Live: 2023 ലെ ആദ്യ വ്യാപാരം; ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ

Published : Jan 02, 2023, 10:57 AM IST
Share Market Live: 2023 ലെ ആദ്യ വ്യാപാരം; ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ

Synopsis

പുതുവർഷത്തിലെ ആദ്യ വ്യപാര ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്. ലോഹ ഓഹരികൾ സൂചികകൾക്ക് പിന്തുണ നൽകി  

മുംബൈ: 2023 ലെ ആദ്യ വ്യാപാര ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യൻ ഓഹരികൾ നേരിയ തോതിൽ ഉയർന്നു. മിക്ക പ്രധാന മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ലോഹ ഓഹരികൾ സൂചികകൾക്ക് പിന്തുണ നൽകി. ഐടി, എഫ്എംസിജി, ഫാർമ ഓഹരികളുടെ വ്യാപാരം അസ്ഥിരമായിരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 100 പോയിന്റിലധികം ഉയർന്ന് 60,982 ലെവലിലും നിഫ്റ്റി  42 പോയിന്റ് ഉയർന്ന് 18,150 ലും എത്തി.

വിശാലമായ വിപണികളിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.07 ശതമാനവും 0.12 ശതമാനവും നേട്ടമുണ്ടാക്കി. ഇന്ത്യ വിഐഎക്സ് എന്ന അസ്ഥിരതാ സൂചിക ഏകദേശം 4 ശതമാനം ഉയർന്നു.

ഡിസംബറിലെ ആഭ്യന്തര വിൽപ്പനയിൽ കമ്പനി 10 ശതമാനം  വർധന രേഖപ്പെടുത്തിയതിന് ശേഷം വ്യക്തിഗത ഓഹരികളിൽ, ടാറ്റ മോട്ടോഴ്‌സ് ഏകദേശം 2 ശതമാനം   ഉയർന്നു. കഴിഞ്ഞ വർഷം വിറ്റ 66,307 യൂണിറ്റുകളിൽ നിന്ന് ഡിസംബറിലെ ആഭ്യന്തര വിൽപ്പനയിൽ 10 ശതമാനം വർധനവ് ഉണ്ടായെന്നും വില്പന 72,997 യൂണിറ്റായി എന്നും കമ്പനി റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര ഡിമാൻഡ് മെച്ചപ്പെടുത്തുന്നതിനായി ജനുവരി 1 മുതൽ അലുമിനിയം കയറ്റുമതി താരിഫ് ഉയർത്താനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചതിന് ശേഷം ലോഹങ്ങളുടെ വില 1.5 ശതമാനത്തിലധികം ഉയർന്നു, ഇത് ഇന്ത്യൻ കമ്പനികളുടെ വിപണി-വിഹിത വളർച്ചയെ സഹായിക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്[റയപ്പെട്ടു.

വർഷാവസാനത്തിൽ എണ്ണ വില ഉയർന്നു, ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് ഏകദേശം 86 ഡോളറാണ്. ഉയർന്ന എണ്ണവില ഇന്ത്യയെപ്പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു, രാജ്യത്തിന്റെ ഇറക്കുമതിയുടെ  ഭൂരിഭാഗവും ക്രൂഡ് ആണ്.

PREV
Read more Articles on
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍