Share Market Live: ടാറ്റ സ്റ്റീൽ ഓഹരികൾ ഇടിഞ്ഞു; വിപണിയിൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ

By Web TeamFirst Published Feb 6, 2023, 11:29 AM IST
Highlights

ലോഹ സൂചിക താഴേക്ക്, രണ്ട് ശതമാനത്തോളം ഇടിവ്. സെൻസെക്സ് 400 പോയിന്റ് താഴ്ന്നു. നിഫ്റ്റി 17,700 ന് താഴെ. നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെ? 
 

മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ആദ്യവ്യാപാരത്തിൽ ആഭ്യന്തര ഇക്വിറ്റി സൂചികകൾ താഴ്ന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 165.82 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 60,676.06ലും എൻഎസ്ഇ നിഫ്റ്റി 50 71.10 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 17,782.95ലും വ്യാപാരം ആരംഭിച്ചു. 

സെൻസെക്‌സിൽ ഐടിസി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ഏഷ്യൻ പെയിന്റ്‌സ് എന്നിവ നഷ്ടത്തിലുമാണ്. 

മേഖലാപരമായി, നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ സൂചികകൾ 0.6 ശതമാനം വരെ നേട്ടമുണ്ടാക്കി, അതേസമയം നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞതാണ് ഏറ്റവും തിരിച്ചടിയായത്. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുടെ നേട്ടത്തോടെ ബാങ്ക് നിഫ്റ്റി 46.95 പോയിന്റ് അല്ലെങ്കിൽ 0.11 ശതമാനം ഉയർന്ന് 41,546.65 ലെത്തി. അതേസമയം, നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.7 ശതമാനം വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നു. 

2023 സാമ്പത്തിക വർഷത്തിൽ 21 ശതമാനം 5,031 കോടി രൂപ ലാഭം നേടിയതിന് ശേഷം വ്യക്തിഗത ഓഹരികളിൽ, ഐടിസിയുടെ ഓഹരികൾ 2 ശതമാനം ഉയർന്ന് 388.20 രൂപയിലെത്തി. കൂടാതെ, 2023 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ വായ്പാ ദാതാവ് 8.5 ശതമാനം വാർഷിക ലാഭത്തിൽ 14,205 കോടി രൂപ വളർച്ച രേഖപ്പെടുത്തിയതിന് ശേഷം എസ്ബിഐയുടെ ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു.
 

click me!