Share Market Live: പണപ്പെരുപ്പം തിരിച്ചടിയായി, സൂചികകൾ വീണു; നിക്ഷേപകർ ആശങ്കയിൽ

By Web TeamFirst Published Oct 13, 2022, 10:51 AM IST
Highlights

ഓഹരി വിപണി കനത്ത നഷ്ടം നേരിടുന്നു. ഇന്നലെ മുന്നേറിയ സൂചികകൾ ഇന്ന് തളർന്നു. പണപ്പെരുപ്പം അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ. ഇന്ന് നഷ്ടം നേരിട്ട ഓഹരികളെ അറിയാം 
 

മുംബൈ: ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടു. തുടർച്ചയായ നഷ്ടത്തിന് ശേഷം ഇന്നലെയാണ് വിപണി നേട്ടത്തിൽ ഉണ്ടായിരുന്നത്. ഏഷ്യൻ ഓഹരികളെല്ലാം നഷ്ടം നേരിടുകയാണ്. ബിഎസ്‌ഇ സെൻസെക്‌സ് സൂചിക 179.48 പോയിന്റ് ഇടിഞ്ഞ് 57,446.43ലും, എൻഎസ്‌ഇ നിഫ്റ്റി സൂചിക 35.65 പോയിന്റ് താഴ്ന്ന് 17,087.95ലും ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 

എച്ച്‌സിഎൽ ടെക്, ഹിൻഡാൽകോ, സൺ ഫാർമ എന്നീ ഓഹരികളാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കുന്നത്. 

Read Also: പുതിയ പെർഫ്യൂം പുറത്തിറക്കി ഇലോൺ മസ്ക്; ഇത് 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം'

കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.41 ശതമാനത്തിലേക്ക് ഉയർന്നു. ഇതോടെ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക്  നിർബന്ധിതരാകും. മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ഫെഡറൽ പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും നിരക്ക് വര്ധിപ്പിക്കുമോ എന്നുള്ള ആശങ്കയിലാണ് നിക്ഷേപകർ. 

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചിക 0.5 ശതമാനം വരെ ഇടിഞ്ഞു. മേഖലകളെല്ലാം ചാഞ്ചാടുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി,  അതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞു.ഏഷ്യൻ വിപണികളും ഇടിവിലാണ് ഉള്ളത്. ജപ്പാന്റെ നിക്കി 225 0.38  പോയിൻറ് ഇടിഞ്ഞു, ദക്ഷിണ കൊറിയയുടെ കോസ്പി 0.83 ശതമാനം ഇടിഞ്ഞു. ഹാംഗ് സെംഗ് സൂചിക ഏകദേശം 100 പോയിന്റ് ഇടിഞ്ഞു.

Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്

വ്യക്തിഗത സ്റ്റോക്കുകളിൽ, എച്ച്സിഎൽ ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന്  4 ശതമാനത്തിലധികം ഉയർന്നു. അതേസമയം, വിപ്രോയുടെ ഓഹരികൾ ഇന്ന് 6 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 


 


 

click me!