Share Market Live: നഷ്ടം നികത്താൻ പരിശ്രമിച്ച് വിപണി; സൂചികകൾ മുന്നേറുന്നു

By Web TeamFirst Published Dec 15, 2022, 11:19 AM IST
Highlights

ആദ്യ വ്യാപാരത്തിൽ നഷ്ടത്തിൽ ആരംഭിച്ച് വിപണി മുന്നേറാൻ ശ്രമിക്കുന്നു.  ഐടി ഓഹരികളാണ് സൂചികകളുടെ തളർച്ചയ്ക്ക് കാരണം 
 

മുംബൈ: ദുർബലമായ ആഗോള സൂചകങ്ങൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ താഴ്ന്നു. മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 138.76 പോയിൻറ് 0.22 ശതമാനം താഴ്ന്ന് 62,539.15 ലും നിഫ്റ്റി 50 39.30 പോയിൻറ് അഥവാ 0.21 ശതമാനം താഴ്ന്ന് 18,621 ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി ഓഹരികളാണ് സൂചികകളുടെ തളർച്ചയ്ക്ക് വഴിയൊരുക്കിയത്. 

നിഫ്റ്റിയിൽ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്, അതേസമയം ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഐ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

 നിഫ്റ്റി സ്മോൾക്യാപ്  നിഫ്റ്റി മൈക്രോകാപ്പ് എന്നിവ നേരിയ തോതിൽ ഉയർന്നു. മേഖലാതലത്തിൽ, മിക്ക സൂചികകളും അതിന്റെ വിജയ പരമ്പര തുടരുന്നു, 

click me!