Share Market Live: നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

Published : Nov 16, 2022, 11:08 AM ISTUpdated : Nov 16, 2022, 11:15 AM IST
Share Market Live: നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

Synopsis

നിക്ഷേപകർ വിയർക്കുന്നു. ഓഹരി വിപണിയിൽ നഷ്ടത്തോടെ ആരംഭിച്ചു. സെൻസെക്‌സും നിഫ്റ്റിയും താഴേക്ക് നേട്ടത്തിലുള്ള ഓഹരികൾ അറിയാം   

മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തോടെ വ്യാപരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 140 പോയിന്റ് താഴ്ന്ന് 61,730 ലും എൻഎസ്ഇ നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 18,366 ലും  വ്യാപാരം ആരംഭിച്ചു. അതേസമയം, ആദ്യ വ്യാപാരത്തിൽ വിശാലമായ വിപണികൾ മുൻനിര സൂചികകളെ മറികടന്നു. ബി എസ്‌ ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.22 ശതമാനം വരെ ഉയർന്നു.

നിഫ്റ്റിയിൽ ഇന്ന് ഐഷർ മോട്ടോഴ്സ്  ഓഹരികൾ 1.3 ശതമാനം ഉയർന്നു. സിപ്ല ഓഹരികൾ 1.1 ശതമാനം ഉയർന്നു. ഡോ റെഡ്ഡിസ് ലാബ്സ് ഓഹരികൾ 1.3 ശതമാനം ഉയർന്നു. അതേസമയം നിഫ്റ്റിയിൽ ഇന്ന് ഡിവിസ് ലാബ് ഒരു ശതമാനം ഇടിഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ഓഹരിയും നഷ്ടം നേരിടുന്നു. 

അതേസമയം ഇന്ന് ആദ്യ വ്യാപാരത്തിൽ  യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ശക്തി രൂപയെ തളർത്തി. രൂപയുടെ മൂല്യം 66 പൈസ ഇടിഞ്ഞ് 81.57 ആയി. കഴിഞ്ഞ ദിവസങ്ങളിൽ  യു എസ് ഡോളറിനെതിരെ  രൂപയുടെ മൂല്യം ഉയർന്നിരുന്നു. 

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഓയിലും ഗ്യാസും ഏറ്റവും ദുർബലമായി. എഫ്എംസിജി, ഫിനാൻഷ്യൽ  സൂചികകളും താഴ്ന്ന നിലയിലാണ്. ഓട്ടോ, പിഎസ്ബി, കൺസ്യൂമർ ഡ്യൂറബിൾ സൂചികകൾ നേരിയ നേട്ടമുണ്ടാക്കി. 

ഏഷ്യൻ വിപണികൾ പരിശോധിക്കുമ്പോൾ ആദ്യ വ്യാപാരത്തിൽ ജപ്പാനിലെ നിക്കി 225 0.16%  ശതമാനം ഉയർന്നപ്പോൾ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.22 ശതമാനം ഇടിഞ്ഞു, മാത്രമല്ല, ദക്ഷിണ കൊറിയയുടെ കോസ്പി 0.07 ശതമാനം  ഇടിഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍