Share Market Live: സൂചികകൾ ദുർബലമായി; സെൻസെക്‌സ്, നിഫ്റ്റി താഴേക്ക്

By Web TeamFirst Published Oct 17, 2022, 11:18 AM IST
Highlights

ആദ്യ വ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു. ഏഷ്യൻ വിപണി സമ്മർദ്ദത്തിൽ, സെൻസെക്സ് നിഫ്റ്റി ആദ്യവ്യാപാരത്തിൽ ഇടിവ് നേരിട്ടു പ്രതിരോധം തീർത്തു മുന്നേറുന്ന ഓഹരികൾ ഇവയാണ് 
 

മുംബൈ: ദുർബലമായ ആഗോള വിപണി സൂചനകൾക്കിടയിൽ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 137.84 പോയിന്റ് ഇടിഞ്ഞ് 57,782.13 ലെത്തി.എൻഎസ്ഇ നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,132.95 ൽ എത്തി.

നിഫ്റ്റിയിൽ ഇന്ന് ബജാജ് ഓട്ടോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,  ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎൽ, ഐഷർ മോട്ടോഴ്‌സ് എന്നീ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നേട്ടം കൈവരിച്ചു. എന്നാൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

Also Read: നിക്ഷേപകർക്ക് ചാകര; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി എസ്ബിഐ

ഏഷ്യയിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികൾ താഴ്ന്ന നിലയിലാണ്, അതേസമയം, സിയോൾ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 0.59 ശതമാനം ഉയർന്ന് ബാരലിന് 92.17 ഡോളറിലെത്തി. 

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി റിയാലിറ്റി സൂചികകൾ രണ്ട് ശതമാനം ഉയർന്നു. 

വ്യക്തിഗത ഓഹരികളിൽ, അറ്റാദായം 20 ശതമാനം ഉയർന്ന് 1,530 കോടി രൂപയായതിന് ശേഷം, ബജാജ് ഓട്ടോയുടെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 

യു എസ് ഡോളറിനെതിരെ 82.33 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. ഡോളർ ശക്തി പ്രാപിക്കുന്നതാണ് രൂപ തകരാൻ കാരണമെന്ന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. യു എസ് ഫെഡറൽ റിസർവ് പലിശ  നിരക്കുകൾ കുത്തനെ ഉയർത്തിയത്  

click me!