Share Market Today: സൂചികകൾ നേട്ടത്തിൽ, സെൻസെക്സ് 1,277 പോയിന്റ് ഉയർന്നു; രൂപ കരകയറുന്നു

By Web TeamFirst Published Oct 4, 2022, 5:25 PM IST
Highlights

വിപണി നേട്ടം തിരിച്ചുപിടിക്കുന്നു. രൂപയുടെ മൂല്യം ഉയർന്നു. വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ ഇവയാണ്.
 

മുംബൈ: ബാങ്കിംഗ് ഓഹരികൾ നേട്ടമുണ്ടാക്കിയതോടെ ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടം കൈവരിച്ചു. ബിഎസ്ഇ സെൻസെക്സ് 1,277 പോയിന്റ് അഥവാ 2.25 ശതമാനം ഉയർന്ന് 58,065 ൽ എത്തി. എൻഎസ്ഇയിൽ, നിഫ്റ്റി50 387 പോയിന്റ് അഥവാ 2.29 ശതമാനം ഉയർന്ന് 17,274 ൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 2507 ഓഹരികൾ മുന്നേറി, 842 ഓഹരികൾ നഷ്ടം നേരിട്ടു, 112 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം

ഇൻഡസ്‌ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്ട്‌സ്, വിപ്രോ, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്,എൽ ആൻഡ് ടി, ആക്‌സിസ് ബാങ്ക്, ഐടിസി, എസ്‌ബിഐ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് സെൻസെക്‌സിൽ 2.5 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിൽ നേട്ടം കൊയ്തു. അതേസമയം, പവർഗ്രിഡ്, ഡോ റെഡ്ഡീസ് ലാബ്സ് ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 

ബിഎസ്ഇ മിഡ്കാപ്പ് സൂചിക 2.4 ശതമാനം ഉയർന്നപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.5 ശതമാനം ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, മെറ്റൽ സൂചികകൾ 3.2 ശതമാനവും  നിഫ്റ്റി ബാങ്ക്, പിഎസ്‌യു ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഐടി സൂചികകൾ 2.8 ശതമാനവും ഉയർന്നു.  നിഫ്റ്റി എഫ്എംസിജി സൂചിക 1.8 ശതമാനം നേട്ടമുണ്ടാക്കി. 

Read Also: രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. കഴിഞ്ഞ ദിവസം രൂപയുടെ വിനിമയ മൂല്യം 82 ലേക്ക് അടുത്തിരുന്നു. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 35 പൈസ ഉയർന്ന് ഡോളറിന് 81.52 എന്ന നിലയിലേക്ക് ഉയർന്നു.  81.87 ആയിരുന്നു ഇന്നലെ റൂഹാപ്പിയുടെ മൂല്യം. 

click me!