Share Market Today: നഷ്ടം നികത്താൻ സാധിച്ചില്ല; സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞു

By Web TeamFirst Published Oct 10, 2022, 5:09 PM IST
Highlights

നഷ്ടം നികത്താനാകാതെ സെൻസെക്സും നിഫ്റ്റിയും. സൂചികകൾ നഷ്ടം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 

മുംബൈ: ആഗോള സൂചനകൾ മോശമായതിനെ തുടർന്ന് നഷ്ടത്തിൽ ആരംഭിച്ച ആഭ്യന്തര വിപണി ചെറിയ രീതിയിൽ നഷ്ടം തിരിച്ചു പിടിച്ചെങ്കിലും പൂർണമായി കരകയറിയില്ല. ബിഎസ്ഇ സെൻസെക്സ് 200.18 പോയിന്റ് ഇടിഞ്ഞ് 57,991.11 ലും നിഫ്റ്റി 73.65 പോയിന്റ് താഴ്ന്ന് 17,241.00 ലും വ്യാപാരം അവസാനിപ്പിച്ചു. 

Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ

സെൻസെക്‌സിൽ ഇന്ന് ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ടൈറ്റൻ കമ്പനി, റിലയൻസ് ഇൻഡസ്‌ട്രീസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), നെസ്‌ലെ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവ ഏറ്റവും വലിയ നഷ്ടം നേരിട്ടു. അതേസമയം ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, മാരുതി സുസുക്കി ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്.

വ്യാപാരം ആരംഭിക്കുമ്പോൾ നേരിട്ട തകർച്ചയിൽ നിന്നും അവസാന പകുതി എത്തിയപ്പോഴേക്ക് വിപണി നഷ്ടം തിരിച്ചു പിടിച്ചു. ഐടി, ഓട്ടോ, ബാങ്കിംഗ് മേഖലകൾ ഉയർന്നു. 

Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിന് ശേഷം ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ നിന്ന് കരകയറി. 82.6825 എന്ന റെക്കോർഡ് താഴ്ചയിലായിരുന്നു രാവിലെ യു എസ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.

യുഎസിലെ തൊഴിൽ ഡാറ്റ പുറത്തു വന്നതിന് പിന്നാലെ ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ഭയം വിപണിയെ തളർത്തി. കുറഞ്ഞ വിതരണവും ഉയർന്ന ഡിമാൻഡും ഉള്ള സാഹചര്യത്തിൽ യുഎസിലെ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. അതേസമയം,  പ്രതിദിന കോവിഡ് -19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെത്തുടർന്ന് ചൈന പുതിയ ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഹാംഗ് സെംഗും ഷാങ്ഹായ് കോമ്പോസിറ്റും 3 ശതമാനം വരെ ഇടിഞ്ഞു.

 

click me!