Latest Videos

Share Market Today: സെൻസെക്‌സ് 403 പോയിന്റ് ഉയർന്നു; നിഫ്റ്റി 18,600 മുകളിൽ

By Web TeamFirst Published Dec 13, 2022, 4:34 PM IST
Highlights

പണപ്പെരുപ്പം കുറഞ്ഞത് വിപണിയെ തണുപ്പിച്ചു. സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു. പൊതുമേഖലാ ബാങ്ക് സൂചിക കുതിക്കുന്നു  വിപണിയിൽ നേട്ടം കൊയ്ത ഓഹരികളെ അറിയാം 

മുംബൈ: റീടൈൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ദുർബലമായതും ദുർബലമായ വ്യാവസായിക ഉൽപ്പാദന ഡാറ്റയും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയതിനാൽ, രണ്ട് ദിവസത്തെ നഷ്ടം നേരിട്ട ഇക്വിറ്റി വിപണി ഇന്ന് ഉയർന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 403 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 62,533 ലും നിഫ്റ്റി 11 പോയിന്റ് അല്ലെങ്കിൽ 0.6 ശതമാനം ഉയർന്ന് 18,608 ലും വ്യാപാരം അവസാനിപ്പിച്ചു. 

സെൻസെക്സിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എം ആൻഡ് എം, ടെക് എം, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടി സി എസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. . അതേസമയം, എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ, ടൈറ്റൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി എന്നീ ഓഹരികൾ പിന്നിലായി.

വിശാലമായ വിപണികളിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.25 ശതമാനവും 0.4 ശതമാനവും നേട്ടമുണ്ടാക്കി. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 3.9 ശതമാനം ഉയർന്നു,  നിഫ്റ്റി ഐ ടി സൂചിക 1.2 ശതമാനം ഉയർന്നു. അതേസമയം,  നിഫ്റ്റി റിയൽറ്റി സൂചിക 0.7 ശതമാനം ഇടിഞ്ഞു.

യുഎസ് ഫെഡ് ഈ ആഴ്ച ബെഞ്ച്മാർക്ക് നിരക്ക് 50 ബിപിഎസ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയരുകയും തൊഴിൽ വിപണി ചെറുതാകുകയും ചെയ്യുന്നതിനനുസരിച്ച് നിക്ഷേപകർ വിയർക്കും.  ഇന്ത്യൻ ഇക്വിറ്റികൾ ഉൾപ്പെടെയുള്ള ഇഎം ഇക്വിറ്റികൾ പോലുള്ള റിസ്ക് അസറ്റുകൾക്ക് 50 ബി പി എസിൽ താഴെയുള്ള ഏതൊരു വർദ്ധനവും പോസിറ്റീവായി കണക്കാക്കും.

click me!