Share Market Today: അദാനി ഓഹരികൾ നേട്ടത്തിലേക്ക്, സെൻസെക്‌സ് 600 പോയിന്റ് ഉയർന്നു

By Web TeamFirst Published Feb 14, 2023, 4:25 PM IST
Highlights

അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 10 ശതമാനം ഉയർന്ന് 1,889 രൂപയിലെത്തി. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

മുംബൈ: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതോടെ നിക്ഷേപകരുടെ പ്രതീക്ഷ ഉയർത്തിയതിനാൽ ആഭ്യന്തര സൂചിക ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് ഉയർന്ന് 61,032ലും നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 17,930  ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

വിപണിയിൽ ഇന്ന് ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, വിപ്രോ, ടെക് എം, എം ആൻഡ് എം, ഭാരതി എയർടെൽ എന്നിവ 1 ശതമാനത്തിനും 3 ശതമാനത്തിനും ഇടയിൽ മുന്നേറി.

വ്യക്തിഗത സ്റ്റോക്കുകളിൽ, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളുടെ ഓഹരികൾ സമ്മർദ്ദത്തിൽ തുടർന്നു, അദാനി  ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 ഓഹരികളിൽ 6 എണ്ണവും ഇടിഞ്ഞു. അതേസമയം അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 10 ശതമാനം ഉയർന്ന് 1,889 രൂപയിലെത്തി, അദാനി എന്റർപ്രൈസസിന്റെ ഏകീകൃത ലാഭം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 820 കോടി രൂപയായി. അദാനി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 42 ശതമാനം വർധിച്ച് 26,612.23 കോടി രൂപയായി.

അതേസമയം, വിശാലമായ വിപണികളിൽ, അദാനി പവർ, പോളിസിബസാർ, ജിഐസി ആർഇ, ഇകെഐ, ആൾകാർഗോ ലോജിസ്റ്റിക്‌സ്, ഡൈനമിക് പ്രോഡക്‌ട്‌സ് ഓഹരികളിലെ ലാഭ ബുക്കിംഗിനിടയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ താഴ്ന്നു.

ഫാഷൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ ഡയറക്‌ട്-ടു-കൺസ്യൂമർ ബ്രാൻഡായ നൈകയുടെ മാതൃ കമ്പനിയായ എഫ്‌എസ്‌എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ ഓഹരികൾ  ബിഎസ്‌ഇയിൽ 5 ശതമാനം ഇടിഞ്ഞ് 142 രൂപയിലെത്തി. 

മേഖലാപരമായി, നിഫ്റ്റി എഫ്എംസിജി, മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം മുന്നേറിയപ്പോൾ നിഫ്റ്റി റിയാലിറ്റി സൂചികകൾ 1.8 ശതമാനം ഇടിഞ്ഞു. 


 

click me!