Share Market Today: നഷ്ടം നികത്തി വിപണി; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്

Published : Sep 20, 2022, 04:18 PM IST
Share Market Today: നഷ്ടം നികത്തി വിപണി; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്

Synopsis

മാന്ദ്യ ആശങ്കകൾ നില നിൽക്കുമ്പോഴും ആഭ്യന്തര സൂചികകൾ ഉയർന്നു. വിപണിയിൽ ഇന്ന് നേട്ടം കൊയ്ത കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാം 

മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 578.5 പോയിന്റ് അഥവാ 0.98 ശതമാനം ഉയർന്ന് 59,720 ൽ എത്തി. നിഫ്റ്റി 194 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 17,816 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.4 ശതമാനം വരെ വർദ്ധിച്ചു.

സൺ ഫാർമ, ഡോ.റെഡ്ഡീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ബിഎസ്‌ഇ സെൻസെക്‌സിൽ ഇന്ന്  മികച്ച നേട്ടമുണ്ടാക്കി. മറുവശത്ത്, നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഫോസിസ്, റിലയൻസ് എന്നിവയാണ് സൂചികയിൽ മുൻനിരയിലുള്ളത്. 

Read Also: പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ നൽകി ലോകബാങ്ക്; ലക്ഷ്യം ഇതാണ്

സൂചികകളുടെ ഉയർച്ചയ്ക്ക്  നേതൃത്വം നൽകിയത് നിഫ്റ്റി ഫാർമ സൂചികയാണ്, ഇന്ന് ഏകദേശം 3 ശതമാനം വരെ ഫാർമ സൂചിക ഉയർന്നു. കൂടാതെ, നിഫ്റ്റി ഓട്ടോ, പ്രൈവറ്റ് ബാങ്ക് സൂചികകൾ 1.7 ശതമാനം വീതം മുന്നേറി. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 0.5 ശതമാനം ഉയർന്നു. 

ഈ ആഴ്‌ച നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ആശങ്കയിലായിരുന്നു. എന്നാൽ സൂചികകൾ സാരമായ രീതിയിൽ ഇവ ബാധിച്ചില്ല. വെള്ളിയാഴ്ചത്തെ എല്ലാ നഷ്ടങ്ങളും വീണ്ടെടുത്ത് ബെഞ്ച്മാർക്കുകൾ ഇന്ന് ഉയർന്നു. 

നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പ്രധാന സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്ക് ഗണ്യമായി വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഫെഡറൽ റിസർവ് വളരെയധികം കടുപ്പിക്കുകയും മാന്ദ്യത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയും നിക്ഷേപകർക്കിടയിൽ ഉണ്ട്. 

Read Also: ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

ആഗോള വിപണികൾ പരിശോധിക്കുമ്പോൾ ഏഷ്യയിൽ നിക്കി, കോസ്‌പി, എഎസ്‌എക്‌സ്200, ഹാങ് സെങ് സൂചികകൾ 0.4 ശതമാനത്തിനും 1 ശതമാനത്തിനും ഇടയിൽ ഉയർന്നു.  

PREV
Read more Articles on
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം