Share Market Today: കൊവിഡ് -19 ആശങ്ക, വിപണി തളർന്നു; സെൻസെക്‌സ് 635 പോയിന്റ് താഴേക്ക്

By Web TeamFirst Published Dec 21, 2022, 4:34 PM IST
Highlights

കൊവിഡ് -19 ഭീതി വിപണിയെ പിടിച്ച് താഴ്ത്തി.   ഫാർമ സൂചിക ഇന്ന് 2 ശതമാനത്തിലധികം മുന്നേറി. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

മുംബൈ: ആഗോള സൂചികകൾ മന്ദഗതിയിലായത് ആഭ്യന്തര വിപണിയെയും തളർത്തി. ബുധനാഴ്ച ബിഎസ്ഇ സെൻസെക്‌സ് 635 പോയിൻറ് അഥവാ 1.03 ശതമാനം ഇടിഞ്ഞ് 61,067 ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി 35.15 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 18,385.30 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് -19 കേസുകളുടെ വർദ്ധനവ് വിപണിയെ ഭീതിയിലേക്ക് നയിച്ചിട്ടുണ്ട്. 

വിപണിയിൽ ഇന്ന് രണ്ട് സൂചികകളും 60,938, 18,163 എന്നിങ്ങനെ താഴ്ന്ന നിലവാരത്തിലെത്തി. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, മാരുതി സുസുക്കി, ബ്രിട്ടാനിയ, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാസെർവ്, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികൾ നസ്‌തം നേരിട്ടപ്പോൾ  ദിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല, സൺ ഫാർമ, എച്ച്‌സിഎൽ ടെക്, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയ ഓഹരികൾ ഇന്ന് ഫാർമ, ഐടി ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

മേഖലകൾ പരിശോധിക്കുമ്പോൾ,  ഫാർമ സൂചിക ഇന്ന് 2 ശതമാനത്തിലധികം മുന്നേറി, ഐ ടി സൂചിക 0.7 ശതമാനം ഉയർന്നു. ഐ ടി മേഖലയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ വലിയ തോതിൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട്. അതേസമയം, , പൊതുമേഖലാ ബാങ്ക്, മെറ്റൽ സൂചികകൾ തിറിച്ചടി നേരിട്ടു. ഇവ 2 ശതമാനം വീതം ഇടിഞ്ഞു.  

ബി എസ്‌ ഇ മിഡ്‌ക്യാപ്, ബി എസ്‌ ഇ സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 2.18 ശതമാനവും ഇടിഞ്ഞതിനാൽ വിശാലമായ വിപണികളിൽ നഷ്ടം കൂടുതൽ പ്രകടമായി. 

click me!