Share Market Today: മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം; വിപണി വിറച്ചു

Published : Dec 23, 2022, 05:21 PM IST
Share Market Today: മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം; വിപണി വിറച്ചു

Synopsis

 തുടർച്ചയായ നാലാം ദിവസവും വിപണി ഇടിഞ്ഞ് മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. സെൻസെക്സും നിഫ്റ്റിയും മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകർച്ചയിൽ   

മുംബൈ: ചൈനയിലെ കോവിഡ് -19 ഭയം നിക്ഷേപകരിൽ മാന്ദ്യ ഭയം വളർത്താൻ കരണമായതിനാൽ ഇന്ന് ആഭ്യന്തര വിപണി നഷ്ടം നേരിട്ടു. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര തകർച്ചയിലേക്ക് തുടർച്ചയായ മൂന്നാം ആഴ്ചയും വിപണി ഇടിഞ്ഞു തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണികൾ നഷ്ടത്തിലാണ്. പ്രധാന സൂചികകളായ ബി‌എസ്‌ഇ സെൻസെക്‌സ് 981 പോയിന്റ് ഇടിഞ്ഞ് 59,845 ൽ അവസാനിച്ചു,  ഒക്ടോബർ 28 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് സെൻസെസ് ഉള്ളത്. അതേസമയം നിഫ്റ്റി 50 321 പോയിന്റ് അഥവാ 1.8 ശതമാനം ഇടിഞ്ഞ് 17,807 ൽ അവസാനിച്ചു. പകൽ സമയത്ത് സൂചിക 17,779 ലേക്ക് വരെ താഴ്ന്നിരുന്നു. 

സെൻസെക്സിൽ ഇന്ന് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, എസ്‌ബി‌ഐ, ബജാജ് ഫിൻ‌സെർ‌വ് എന്നിവ കൂടുതൽ നേരിയ മുന്നേറ്റം നടത്തി. വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ്, എൽ ആൻഡ് ടി എന്നിവ രണ്ട് മുതൽ അഞ്ച് ശതമാനം വരെ ഇടിവ് നേരിട്ടു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 3, 4 ശതമാനം ഇടിഞ്ഞതോടെ  വിശാലമായ വിപണിയിൽ നഷ്ടം കൂടുതൽ കഠിനമായിരുന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഏകദേശം 6 ശതമാനത്തോളം ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത്. ഇതിന് പിന്നാലെ നിഫ്റ്റി മെറ്റൽ സൂചികയും നഷ്ടത്തിലേക്ക് നീങ്ങി. നിഫ്റ്റി റിയൽറ്റി സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു. 

കറൻസി മാർകെറ്റിൽ ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഇടിഞ്ഞ് 82.86 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത് 
 

PREV
Read more Articles on
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം