യൂബറിലെ ഓഹരികൾ വിൽക്കാൻ സോഫ്റ്റ്ബാങ്ക്; കാരണം ഇത്

By Web TeamFirst Published Jul 30, 2021, 8:34 PM IST
Highlights

നേരത്തെ പുറത്തുവന്ന വാർത്തകളിൽ ദിദി ഗ്ലോബൽ, അലിബാബ എന്നിവയിൽ നിന്ന് നേരിട്ട നഷ്ടം നികത്താനാണ് സോഫ്റ്റ്ബാങ്കിന്റെ ശ്രമം എന്ന് വാദം ഉയർന്നിരുന്നു. 

ദില്ലി: യൂബറിലെ നാലര കോടി ഓഹരികൾ വിൽക്കാൻ സോഫ്റ്റ്ബാങ്ക് തീരുമാനിച്ചു. റോയിട്ടേർസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ യൂബറിന്റെ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞ് 44 ഡോളറിലെത്തി.

സോഫ്റ്റ്ബാങ്കിന്റെ പക്കലുള്ള ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 30 ദിവസമാണ് ലോക്ക് അപ്പ് പിരീഡ്. യൂബറിന്റെ പ്രവർത്തനത്തിലുള്ള അസംതൃപ്തിയല്ല, മറിച്ച് കമ്പനിയുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് കുറച്ച് ലാഭം നേടുകയാണ് സോഫ്റ്റ്ബാങ്കിന്റെ ലക്ഷ്യമെന്നും വാർത്തയിൽ പറയുന്നുണ്ട്.

നേരത്തെ പുറത്തുവന്ന വാർത്തകളിൽ ദിദി ഗ്ലോബൽ, അലിബാബ എന്നിവയിൽ നിന്ന് നേരിട്ട നഷ്ടം നികത്താനാണ് സോഫ്റ്റ്ബാങ്കിന്റെ ശ്രമം എന്ന് വാദം ഉയർന്നിരുന്നു. ഈ മാസം മാത്രം ദിദി ഗ്ലോബലിന്റെ ഓഹരിവില 37 ശതമാനം ഇടിഞ്ഞു. അലിബാബയുടെ നഷ്ടം 14 ശതമാനമാണ്.

ഓഹരികൾ വിറ്റഴിക്കുന്നതോടെ സോഫ്റ്റ്ബാങ്കിന്റെ പക്കലുള്ള യൂബർ ഓഹരികൾ 10 കോടിയായി കുറയും. എന്തായാലും ഓഹരികൾ വിൽക്കാനുള്ള തീരുമാനം സോഫ്റ്റ്ബാങ്കിന് നേട്ടമായിട്ടുണ്ട്. ബാങ്കിന്റെ ഓഹരിയിൽ 4.1 ശതമാനം വർധനവാണ് ഉണ്ടായത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!