ദില്ലി ഉപമുഖ്യമന്ത്രിയു‌‌ടെ വാക്കുകൾക്ക് പിന്നാലെ ഇടിഞ്ഞ് ഓഹരി വിപണി; ആ​ഗോള വിപണികളിൽ മുന്നേറ്റം

By Web TeamFirst Published Jun 9, 2020, 7:24 PM IST
Highlights

വിശാലമായ വിപണിയിൽ ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 26 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 12,557.50 ൽ അവസാനിച്ചു. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനം ഇടിഞ്ഞ് 11,846.05 ലെവലിൽ എത്തി.
 

മുംബൈ: ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ജൂലൈ അവസാനത്തോടെ ദേശീയ തലസ്ഥാനത്തെ മൊത്തം കൊവിഡ് -19 കേസുകളുടെ എണ്ണം 550,000 ആയി ഉയരുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞതിനെത്തുടർന്നാണ് നിക്ഷേപ വികാരം മോശമായത്.

ബി‌എസ്‌ഇ സെൻ‌സെക്സ് 414 പോയിൻറ് അഥവാ 1.2 ശതമാനം ഇടിഞ്ഞ് 33,956.69 എന്ന നിലയിലെത്തി. എൻ‌എസ്‌ഇയുടെ നിഫ്റ്റി 121 പോയിൻറ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 10,047 ൽ അവസാനിച്ചു. നിഫ്റ്റി ബാങ്കിന് 462 പോയിൻറ് അഥവാ രണ്ട് ശതമാനത്തിലധികം നഷ്ടത്തോടെ 20,724.90 ലെവലിൽ എത്തി. 

വിശാലമായ വിപണിയിൽ ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 26 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 12,557.50 ൽ അവസാനിച്ചു. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനം ഇടിഞ്ഞ് 11,846.05 ലെവലിൽ എത്തി.

മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി ഓഹരികൾ ഒഴികെ മറ്റെല്ലാ സൂചികകളും നഷ്‌‌ടത്തിൽ അവസാനിച്ചു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി എന്നിവ ഒരു ശതമാനം വീതവും നിഫ്റ്റി മീഡിയ മൂന്ന് ശതമാനം ഇടിഞ്ഞ് 1,320.85 ലെവലിൽ എത്തി. നേരെമറിച്ച്, നിഫ്റ്റി ഫാർമയ്ക്ക് രണ്ട് ശതമാനം നേട്ടമുണ്ടായപ്പോൾ നിഫ്റ്റി എഫ്എംസിജി 0.08 ശതമാനം ഉയർന്ന് 29,524.90 ലെവലിൽ അവസാനിച്ചു.

എണ്ണവില ഇന്ന് ഉയർന്നു. പല രാജ്യങ്ങളിലെയും കൊറോണ ലോക്ക്ഡൗണുകൾ എടുത്തുകളഞ്ഞത് താരതമ്യേന വേഗത്തിലുള്ള ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രതീക്ഷ നിക്ഷേപകരിൽ സൃഷ്‌ടിക്കാൻ സഹായകരമായി. ഓസ്‌ട്രേലിയയുടെ എസ് ആൻഡ് പി / എ‌എസ്‌എക്സ് 200 2.6 ശതമാനവും ചൈനയുടെ ബ്ലൂ-ചിപ്പ് സി‌എസ്‌ഐ 300 സൂചിക 0.7 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 1.6 ശതമാനവും ഉയർന്നു. ജപ്പാനിലെ നിക്കി 0.6 ശതമാനം ഇടിഞ്ഞു.

click me!