
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി 17500 ന് മുകളിലേക്ക് നീങ്ങി. ഇന്ന് റിസർവ് ബാങ്കിന്റെ പണ നയം വരാനിരിക്കെ പ്രതീക്ഷയിലാണ് നിക്ഷേപകർ.
രാവിലെ 9.15 ന് സെൻസെക്സ് 201.82 പോയിന്റ് മുന്നേറി. 0.35 ശതമാനമാണ് ഇന്ന് രാവിലെയുള്ള നേട്ടം. 58667.79 പോയിന്റിലാണ് സെൻസെക്സ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. അതേസമയം നിഫ്റ്റി 61.90 പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയിലും 0.35 ശതമാനമാണ് മുന്നേറ്റം. 17525.70 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ 1274 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 678 ഓഹരികളുടെ മൂല്യമിടിഞ്ഞു. അതേസമയം 98 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒഎൻജിസി, പവർ ഗ്രിഡ് കോർപറേഷൻ, ഇൻഫോസിസ്, ടാറ്റ മോട്ടോർസ്, യുപിഎൽ തുടങ്ങിയ കമ്പനികളാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് താഴേക്ക് പോയി.